ഇതൊക്കെയെന്ത്; സിനിമയെ വെല്ലുന്ന രീതിയിൽ പെൺകുട്ടിയെ തട്ടികൊണ്ട് പോയി യുവാക്കൾ

കോന്നിയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തില്‍ 2 യുവാക്കള്‍ അറസ്റ്റില്‍

konni kidnapping case

പത്തനംതിട്ട: കോന്നിയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തില്‍ 2 യുവാക്കള്‍ അറസ്റ്റില്‍. ഇലന്തൂർ സ്വദേശികളായ സന്ദീപ്, ഇയാളുടെ സുഹൃത്ത് ആരോമല്‍ എന്നിവരാണ് അറസ്റ്റിലായത്.

യുവാവും സുഹൃത്തും ചേർന്ന് സിനിമാ സ്റ്റൈലിലാണ് പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ഒപ്പം ഉണ്ടായിരുന്ന ബന്ധു കാറിൻ്റെ മുന്നില്‍ കയറി തടയാൻ ശ്രമിച്ചെങ്കിലും ഇയാളെ ഇടിച്ച്‌ ബോണറ്റില്‍ ഇട്ടുകൊണ്ട് കാർ മുന്നോട്ടുപോവുകയായിരുന്നു.

കാർ 100 മീറ്ററോളം മുന്നോട്ട് ഓടിച്ചുപോയെങ്കിലും നാട്ടുകാർ ഇടപെട്ട് തടഞ്ഞുനിർത്തി. തുടർന്ന് യുവാക്കളെ പോലീസിൽ ഏല്‍പ്പിക്കുകയായിരുന്നു. സന്ദീപും പെണ്‍കുട്ടിയും തമ്മില്‍ ഏറെക്കാലമായി പരിചയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. പിന്നീട് ഇരുവരും തെറ്റിപ്പിരിയുകയായിരുന്നുവെന്നും പോലീസ് പറയുന്നു. അതേസമയം യുവാക്കള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments