KeralaNews

കൊല്ലം ഉപതെരഞ്ഞെടുപ്പിലേക്കോ? ബലാൽസംഗ കേസിൽ മുകേഷിനെതിരെ കുറ്റപത്രം

ബലാൽസംഗ കേസിൽ എം എൽ എ മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. എറണാകുളം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ മരട് പോലിസായിരുന്നു കേസ് എടുത്തത്. താരസംഘടന അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു പരാതി. പീഢനത്തിന് പുറമെ ലൈംഗീകാതിക്രമത്തിൻ്റെ വകുപ്പും ചുമത്തിയിട്ടുണ്ട്.

കുറ്റക്കാരനാണെന്ന് അന്വേഷണത്തിൽ വ്യക്തമായ സ്ഥിതിക്ക് മുകേഷ് അടിയന്തിരമായി എംഎൽഎ സ്ഥാനം ഒഴിയണമെന്ന് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ആവശ്യപ്പെട്ടു.

പാർട്ടി തന്നെ പറഞ്ഞത് അന്വേഷണം നടക്കട്ടെ എന്നാണ്, ആ അന്വേഷണത്തിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കയാണ്, എം എൽ എ സ്ഥാനത്ത് തുടരാൻ മുകേഷ് അർഹനല്ലെന്നും ജ്യോതികുമാർ ചാമക്കാല പറഞ്ഞു.

മുകേഷിൻ്റെ രാജി ആവശ്യപ്പെട്ട് കൊല്ലത്ത് ശക്തമായ പ്രതിഷേധങ്ങൾ ഉയരും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. നിയമസഭ സമ്മേളനം ഫെബ്രുവരി 7 ന് തുടങ്ങുമ്പോൾ മുകേഷ് വിഷയം പ്രതിപക്ഷം ആയുധമാക്കുമെന്ന ആശങ്കയിലാണ് ഭരണപക്ഷം.

കുറ്റപത്രം സമർപ്പിച്ച സ്ഥിതിക്ക് മുകേഷിൻ്റെ രാജി അല്ലാതെ മറ്റൊന്നും കൊണ്ട് വിഷയം തണുപ്പിക്കാനും ആവില്ല. നിലമ്പൂരിന് പിന്നാലെ കൊല്ലവും ഉപതെരഞ്ഞെടുപ്പിലേക്ക് പോകും. മാറിയ രാഷ്ട്രിയ സാഹചര്യത്തിൽ 2 സീറ്റുകളിലും ഇടതു മുന്നണിക്ക് തിരിച്ചടി ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *