NationalReligion

വർഷങ്ങൾക്ക് മുൻപ് ഹിന്ദുമതം ഉപേക്ഷിച്ചു പോയി : മഹത്വം മനസിലാക്കി സനാതന ധർമ്മത്തിലേക്ക് മടങ്ങിയെത്തി 67 കുടുംബങ്ങൾ

ഹസാരിബാഗ് ; സമ്മർദ്ദങ്ങൾക്കടിമപ്പെട്ട് സ്വന്തം മതം ഉപേക്ഷിച്ചവർ വർഷങ്ങൾക്ക് ശേഷം ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങിയെത്തി. ജാർഖണ്ഡിലെ ഹസാരിബാഗ് ഇച്ചാക്ക് ബ്ലോക്കിലെ ബർകഖുർദ് ശിവക്ഷേത്രത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ 67 കുടുംബങ്ങളിലെ 120 പേരാണ് സനാതന ധർമ്മത്തിലേക്ക് മടങ്ങിയെത്തിയത്. രോഗശാന്തിയും , ജോലിയും വാഗ്ദാനം ചെയ്ത് മതം മാറ്റപ്പെട്ടവരാണിവർ.

വിശ്വഹിന്ദു പരിഷത്ത് നേതാവ് ദേവി സിംഗ്, ആർഎസ്എസ് നേതാവ് ശ്രദ്ധാനന്ദ് സിംഗ്, രേണുദേവി, മുഖിയ സീതാദേവി, അരവിന്ദ് റാണ, അരവിന്ദ് മേത്ത, പ്രാദേശിക ജനപ്രതിനിധികൾ, ഗ്രാമവാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിന് മുന്നോടിയായി വക്ഷേത്ര പരിസരത്ത് ആർഷ് കന്യാ ഗുരുകുലത്തിൻ്റെ നേതൃത്വത്തിൽ ഹവന ശുദ്ധി യാഗം നടത്തുകയും ചെയ്തു.

സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ആസൂത്രിത ഗൂഢാലോചനയാണ് മതപരിവർത്തനത്തിൻ്റെ പേരിൽ നടക്കുന്നതെന്ന് ദേവി സിംഗ് പറഞ്ഞു. ബലഹീനരെയാണ് ആളുകൾ ലക്ഷ്യമിടുന്നത്, നിങ്ങൾ ശക്തനായാൽ അത്തരം ആളുകൾ അടുത്ത് പോലും വരില്ല. എല്ലാ ക്ഷേത്രങ്ങളിലും ആഴ്ചതോറും ഹനുമാൻ ചാലിസ പാരായണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *