മലയാള സിനിമകളില്‍ അമ്മ വേഷങ്ങളിലും മറ്റും പ്രത്യക്ഷപ്പെട്ടിട്ടുള്ള നടിയാണ് ലക്ഷ്മീ രാമകൃഷ്ണ. സിനിമ മേഖലയിലെ ഭീഷണികളുടെയും സമ്മർദ്ദങ്ങളുടെയും അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് നടി ലക്ഷ്മി രാമകൃഷ്ണ. മലയാളത്തിലെ ഒരു സിനിമയില്‍ അഭിനനയിക്കാന്‍ ഒരു പ്രമുഖ സംവിധായകന്‍ വിളിച്ചു.
ചെന്നൈയില്‍ നടത്തിയ സിനിമയുടെ പൂജയില്‍ പങ്കെടുത്തു. പിന്നീട് അയാള്‍ കഥ വിശദമായി ചര്‍ച്ച ചെയ്യാന്‍ കൊച്ചിയിലേക്ക് വിളിപ്പിച്ചു ഒടുവില്‍ രാത്രി അവിടെ തങ്ങാന്‍ നിര്‍ബന്ധിച്ചു. രാത്രി തങ്ങിയാലേ സിനിമ നല്‍കൂ എന്നയാള്‍ വാശിപിടിച്ചു. ഇതോടെ അയാള്‍ക്ക് മെസ്സേജിലൂടെ നല്ല മറുപടി കൊടുത്തു. പിന്നീട് തന്നെ ആ സിനിമയില്‍ നിന്നും ഒഴിവാക്കിയെന്നും ലക്ഷ്മീ രാമകൃഷ്ണ പറയുന്നു.
തുടർന്ന് മലയാളി സംവിധായകന്റെ തമിഴ് സിനിമാ സെറ്റില്‍ ഉണ്ടായ അനുഭവം കൂടി വെളിപ്പെടുത്തി. അയാള്‍ ദേഹത്ത് തൊട്ടാണ് കാര്യങ്ങള്‍ സംസാരിക്കുന്നത്. തനിക്ക് ദേഹത്ത് തൊട്ട് സംസാരിക്കുന്നത് ഇഷ്ടമല്ലെന്ന് തുറന്ന് പറഞ്ഞു. അതിന് ശേഷം സാധാരണ സീന്‍ 19 തവണ റീടേക്ക് എടുത്ത് മാനസികമായി പീഢിപ്പിച്ചു. – ലക്ഷ്മീ രാമാകൃഷ്ണ പറയുന്നു.
ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് ലക്ഷ്മീ മലയാളത്തില്‍ എത്തുന്നത്. നിവിന്‍ പോളിയുടെ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലെ അഭിനയത്തിന് ഏറെ അഭിനന്ദനങ്ങള്‍ നേടി.