വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥക്ക് മാസം അഞ്ച് ലക്ഷം രൂപ ഉറപ്പാക്കി പുനർനിയമനം

മിനി ആന്റണിയെ കിഫ്ബി അഡീഷണൽ സി.ഇ.ഒ ആയി നിയമിച്ചു

KM Abraham and Mini Antony
കെ.എം. എബ്രഹാം, മിനി ആൻ്റണി

വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥ മിനി ആന്റണിയെ കിഫ്ബി അഡീഷണൽ സി.ഇ.ഒ ആയി നിയമിച്ചു. കഴിഞ്ഞ ആഴ്ചയാണ് അതീവ രഹസ്യമായി മിനി ആന്റണിയെ നിയമിച്ചത്. ഇവർ ഔദ്യോഗികമായി ജോലിയിൽ പ്രവേശിച്ചു. 3 ലക്ഷം രൂപയാണ് മിനി ആന്റണിയുടെ ശമ്പളം. കൂടാതെ ഐ.എ.എസ് പെൻഷനും ലഭിക്കും. ശമ്പളവും പെൻഷനും ഉൾപ്പെടെ പ്രതിമാസം 5 ലക്ഷം രൂപ മിനി ആന്റണിക്ക് ലഭിക്കും.

കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാമിന്റെ പ്രത്യേകം താൽപര്യപ്രകാരമാണ് മിനി ആന്റണിക്ക് കിഫ്ബിയിൽ ജോലി ഉറപ്പാക്കിയത്. സാംസ്‌കാരിക, സഹകരണ വകുപ്പ് സെക്രട്ടറിയായിരുന്ന മിനി ആന്റണി മെയ് 31 നാണ് വിരമിച്ചത്. ആലപ്പുഴ ജില്ലക്കാരിയായ മിനി ആന്റണി ഡപ്യൂട്ടി കളക്ടർ ആയാണ് സർവീസിൽ പ്രവേശിച്ചത്. തുടർന്ന് ഐ എ എസ് കൺഫർ ചെയ്തു ലഭിക്കുക ആയിരുന്നു. മിനി ആന്റണിയെ നിയമിക്കാനുള്ള നീക്കം മലയാളം മീഡിയ ലൈവ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

പിണറായി ഭരണത്തിൽ കുപ്രസിദ്ധമായ എബ്രഹാം മോഡൽ കരാർ നിയമനമാണ് മിനിക്കും ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ശമ്പളവും പെൻഷനും കിട്ടും. ശമ്പളവും പെൻഷനും ഒരുമിച്ച് പോക്കറ്റിലേക്ക് പോകും. ഇത്തരം നിയമനങ്ങളെ ജോലി എബ്രഹാം മോഡൽ എന്ന വിളിപേരിലാണ് ഐ.എ.എസ് വൃത്തങ്ങളിൽ അറിയപ്പെടുന്നത്.

ക്യാബിനറ്റ് പദവിയോടെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി എന്ന റോളിലാണ് കെ.എം. എബ്രഹാം സംസ്ഥാനം ഭരിക്കുന്നത്. അതുകൊണ്ട് തന്നെ കിഫ്ബി ഭരണത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ റോൾ പേരിന് മാത്രം ആണ്. ധനവകുപ്പിൽ നിന്ന് വിരമിച്ച അഡീഷണൽ സെക്രട്ടറിക്കും എബ്രഹാം കിഫ്ബിയിൽ ജോലി നൽകിയിരുന്നു. 2 ലക്ഷം രൂപയാണ് വിരമിച്ച അഡീഷണൽ സെക്രട്ടറിക്ക് കിഫ്ബി ശമ്പളം നൽകുന്നത്.

മിനി ആൻ്റണിക്ക് നിയമനം നല്‍കുമെന്ന് നേരത്തെ തന്നെ മലയാളം മീഡിയ ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു.. വായിക്കാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

വിരമിച്ച IAS ഉദ്യോഗസ്ഥക്ക് 3 ലക്ഷം രൂപ ശമ്പളത്തിൽ നിയമനം ഉടൻ; ശമ്പളവും പെൻഷനും ലഭിക്കുന്ന ‘എബ്രഹാം മോഡൽ’ വ്യാപിക്കുന്നു

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments