തമിഴ് സിനിമ ലോകത്തെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് വെങ്കട്ട് പ്രഭു. എല്ലാ ഇൻഡസ്ട്രിയിലും സംവിധായകരുടെ വിഷനുകൾക്കപ്പുറും നായകൻമാർ സിനിമയുടെ മേക്കിങ്ങിലും കഥയിലും കൈ കടത്താറുണ്ട്. അത്തരത്തിൽ വെങ്കട്ട് പ്രഭുവിന്‍റെ മാസ് എന്ന ചിത്രത്തിൽ സൂര്യയുടെ കടത്തലുകളെ കുറിച്ച് പറയുകയാണ് വെങ്കട്ട് പ്രഭു. തന്‍റെ ഏറ്റവും പുതിയ ചിത്രമായ ദളപതി നായകനായെത്തുന്ന ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമിന്‍റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
സിംപിൾ സിനിമയായി ഷൂട്ട് ചെയ്യാനാണ് താൻ മാസിനെ പ്ലാൻ ചെയ്തതെന്നും എന്നാൽ കഥയിൽ സൂര്യയുടെ നിർദ്ദേശപ്രകാരം ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ടി വന്നെന്നുമാണ് വെങ്കട്ട് പറഞ്ഞത്.
മാസ് ഒരു സിമ്പിൾ സിനിമയായി ഷൂട്ട് ചെയ്യാനാണ് ഞാൻ പ്ലാൻ ചെയ്തത്. സിനിമയുടെ ഫസ്റ്റ് ഹാഫ് മുഴുവൻ ഫൺ രീതിയിലാണ് ഞാൻ ട്രീറ്റ് ചെയ്യാൻ ആഗ്രഹിച്ചത്. ഒരു യുവാവിന് ആക്സിഡന്‍റ് പറ്റുന്നതും അതിന് ശേഷം ഉണ്ടാകുന്ന സിക്സത് സെൻസും അങ്ങനെ രസകരമായി അവതരിപ്പിക്കാനായിരുന്നു പ്ലാൻ. എന്നാൽ ‘മങ്കാത്ത’ പോലെയൊരു സിനിമ ചെയ്തതുകൊണ്ട് സിനിമയിൽ മാസ് എലെമെന്റുകൾ വേണം, ആക്ഷൻ സീനുകൾ വേണം, സിനിമയുടെ സ്കെയിൽ വലുതാക്കണം എന്ന തരത്തിൽ സൂര്യ സാറിൻ്റെ ഭാഗത്ത് നിന്നും നിർദ്ദേശങ്ങൾ വന്നപ്പോൾ കഥയിൽ ഒരുപാട് മാറ്റം വരുത്തേണ്ടി വന്നു.
സൂര്യ ഇരട്ട വേഷത്തിലെത്തിയ ചിത്രത്തിൽ നയൻതാര, സമുദ്രക്കനി, പ്രാണിത സുബാഷ്, പ്രേംജി എന്നിവരും പ്രധാനവേഷത്തിലെത്തിയിരുന്നു. യുവൻ ശങ്കർ രാജയാണ് ചിത്രത്തിൽ സംഗീതമൊരുക്കിയത്. സെപ്റ്റംബർ അഞ്ചിനാണ് വിജയ്-വെങ്കട്ട് പ്രഭി ടീമിന്‍റെ’ഗോട്ട്’ റിലീസ് ചെയ്യുന്നത്. മീനാക്ഷി ചൗദരി നായികയായി എത്തുന്ന ചിത്രത്തിൽ ശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. യുവൻ ശങ്കർ രാജയാണ് മ്യൂസിക്ക് ഒരുക്കുന്നത്.