വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കുള്ള പുനരധിവാസത്തിനും സഹായവിതരണത്തിനും 900 കോടി രൂപയുടെ കേന്ദ്ര സഹായം ആവശ്യപ്പെടാന്‍ കേരളം.
ജൂലൈ 30നുണ്ടായ പ്രകൃതി ദുരന്തത്തില്‍ 224 പേരുടെ മരണമാണ് ഇതുവരെ സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. അതിജീവിച്ചവരുടെ പുനരധിവാസത്തിനായി ഒരു ടൗണ്‍ഷിപ്പും അനുബന്ധ സൗകര്യങ്ങളും വികസിപ്പിക്കുന്നതിന് സംസ്ഥാനത്തിന് കുറഞ്ഞത് 600 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
ദുരന്തത്തില്‍ സംസ്ഥാനത്തിനുണ്ടായ യഥാര്‍ത്ഥ നഷ്ടം സംസ്ഥാന ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് കണക്കാക്കിയത്. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഉന്നതതല വിദഗ്ധ സമിതി ഉടന്‍ വിലയിരുത്തും. വയനാടിന് സുസ്ഥിരമായ നഗരവികസന പുനരധിവാസ മാതൃകയാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. പുനരധിവാസ നടപടികളുടെ ഭാഗമായി ടെറസ്ഡ് ഫാമിംഗ് മോഡലുകളും ഹോംസ്റ്റേ സ്‌റ്റൈല്‍ സെറ്റില്‍മെന്റുകളും വരും. കാര്‍ഷിക- വാസസ്ഥലങ്ങള്‍ പ്രത്യേകം പ്രത്യേകമായിരിക്കുമെന്നാണ് അറിയുന്നത്.
വയനാട്ടിലെ പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള ടൗണ്‍ ഷിപ്പ് ടൗണ്‍ഷിപ്പ്
പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്നതും മലയോര ഭൂപ്രദേശങ്ങളിലെ സവിശേഷമായ വെല്ലുവിളികളെ ഉള്‍ക്കൊള്ളുന്നതുമായ അടിസ്ഥാന സൗകര്യങ്ങളും പാര്‍പ്പിട സൗകര്യങ്ങളും വികസിപ്പിക്കുന്നതിലായിരിക്കും.
മണ്ണൊലിപ്പ്, വെള്ളക്കെട്ട് എന്നിവയില്‍ നിന്നുള്ള നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നതിനായി വയനാട്ടില്‍ എലിവേറ്റഡ്, സ്റ്റില്‍റ്റ് ഹൗസിംഗ് എന്നിവയെക്കുറിച്ചാണ് സര്‍ക്കാര്‍ പഠിക്കുന്നത്. ഇത്തരം നിര്‍മ്മാണങ്ങള്‍ കെട്ടിടങ്ങളുടെ അടിയിലൂടെ വെള്ളം ഒഴുകാന്‍ പറ്റുന്നതും, അങ്ങനെ പ്രകൃതിദുരന്തത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും സാധിക്കുമെന്നാണ് കരുതുന്നത്. ജൂലൈ 30 ലെ ഉരുള്‍പൊട്ടലില്‍ മൊത്തം 1,555 പൂര്‍ണ്ണമായും നശിക്കുകയോ വാസയോഗ്യമല്ലാതാകുകയോ ചെയ്തുവെന്നാണ് വിലയിരുത്തല്‍.