കൊച്ചി: വായ്പ കുടിശ്ശികക്കാരുടെ ശമ്പളം, പെന്‍ഷന്‍ ആനുകൂല്യങ്ങളില്‍ നിന്ന് സഹകരണ സൊസൈറ്റികള്‍ക്കും ബാങ്കുകള്‍ക്കും കുടിശ്ശിക ഈടാക്കാമെന്ന് ഹൈക്കോടതി.
വായ്പക്കാരന്‍ സമ്മതപത്രം നല്‍കിയിട്ടുണ്ടെങ്കില്‍ പിടിച്ചെടുക്കുന്നത് തടയാനാവില്ലെന്ന് ഡിവിഷന്‍ ബെഞ്ചിന്റെ മുന്‍ ഉത്തരവ് ഉദ്ധരിച്ച് ജസ്റ്റിസ് എന്‍. നഗരേഷ് വ്യക്തമാക്കി.
ഇടുക്കി ജില്ല പൊലീസ് കോഓപറേറ്റിവ് സൊസൈറ്റിയില്‍നിന്ന് വായ്പയെടുത്ത രണ്ടുപേരുടെ കുടിശ്ശിക പെന്‍ഷനില്‍നിന്ന് തിരികെ പിടിക്കാന്‍ തടസ്സം വന്നതിനെതിരെ സൊസൈറ്റി നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. സൊസൈറ്റിയില്‍നിന്ന് വായ്പയെടുത്ത എ.എസ്.ഐമാരായ പി.എം. അനൂബ്, അബ്‌സര്‍ മുഹമ്മദ്കുട്ടി എന്നിവരുടെ പെന്‍ഷന്‍ ആനുകൂല്യത്തില്‍ നിന്ന് വായ്പ കുടിശ്ശിക ഈടാക്കുന്നതിനാണ് തടസ്സം നേരിട്ടത്.