20 ലക്ഷത്തിൽ നിന്ന് 25 ലക്ഷമാക്കി ആണ് ഉയർത്തിയത്
ജഡ്ജിമാരുടെ ഗ്രാറ്റുവിറ്റി (DCRG) തുക ഉയർത്തി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 20 ലക്ഷം രൂപയിൽ നിന്ന് 25 ലക്ഷം രൂപ ആയിട്ടാണ് ഉയർത്തിയത്. 2024 ജനുവരി 1 മുതൽ മുൻകാല പ്രാബല്യം നൽകിയിട്ടുണ്ട്.
ധനവകുപ്പിൽ നിന്ന് ഈ മാസം 15 ന് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങി. അതേ സമയം പങ്കാളിത്ത പെൻഷൻകാർക്ക് ഗ്രാറ്റുവിറ്റി അനുവദിക്കാത്ത രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം.
ജുഡിഷ്യൽ ഓഫിസർമാർക്ക് ക്ഷാമബത്ത അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും കൃത്യമായി ബാലഗോപാൽ അനുവദിക്കാറുണ്ട്. ഈ മാസം 14 ന് ജഡ്ജിമാർക്ക് ട്രാൻസ്ഫർ ടി.എ കുടിശികയായി 12.52 കോടി ബാലഗോപാൽ അനുവദിച്ചിരുന്നു.
ജഡ്ജിമാരുടെ കുടിശ്ശിക 12.52 കോടി അനുവദിച്ചു
കോളടിച്ച് ജഡ്ജിമാർ. ട്രാൻസ്ഫർ ടി.എ കുടിശ്ശിക ആയി 12.52 കോടി രൂപ ജഡ്ജിമാർക്ക് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അനുവദിച്ചു. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി അധിക ഫണ്ടായാണ് 12.52 കോടി അനുവദിച്ചത്. പണം അനുവദിക്കാൻ കെ.എൻ. ബാലഗോപാലിന് മുഖ്യമന്ത്രി നിർദ്ദേശം നൽകുക ആയിരുന്നു.
തുടർന്ന് ധന ബജറ്റ് വിംഗിൽ നിന്ന് ഇന്ന് ഉത്തരവിറങ്ങി. സ്പെഷ്യൽ കോടതി, സിവിൽ ആൻ്റ് സെഷൻസ് കോടതി, കുടുംബ കോടതി, ക്രിമിനൽ കോടതി, ഫാസ്റ്റ് ട്രാക്ക് കോടതി, ഗ്രാമന്യായലായ, എം എ സി. റ്റി എന്നിവിടങ്ങളിലെ ജഡ്ജിമാർക്കാണ് ട്രാൻസ്ഫർ ടി.എ അനുവദിച്ചിരിക്കുന്നത്.
കേരളത്തിലെ ലക്ഷക്കണക്കിന് സംരംഭകരുടെ സബ്‌സിഡി തുക കൊടുത്തു തീർക്കാൻ ഉള്ളത് മുടങ്ങിയ അവസ്ഥയിൽ ആണ്. ..ഇതൊക്കെ എന്നാണാവോ കൊടുക്കുന്നത്. .