ജീവാനന്ദം നടപ്പിലാക്കുക സാലറി ചലഞ്ച് മോഡലിൽ

കേന്ദ്ര സർക്കാരിൻ്റെയോ, റിസർവ് ബാങ്കിൻ്റെയോ അനുമതി ജീവാനന്ദത്തിന് ആവശ്യമില്ലെന്ന് കെ.എൻ. ബാലഗോപാൽ

ജീവാനന്ദം പദ്ധതിയുമായി സർക്കാർ മുന്നോട്ട്. പദ്ധതി നടപ്പാക്കാൻ കേന്ദ്ര സർക്കാരിൻ്റെയോ റിസർവ് ബാങ്കിൻ്റെയോ അനുമതി ആവശ്യമില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.

ഇൻഷുറൻസ് വകുപ്പ് വഴി നടപ്പിലാക്കുന്ന ആന്വിറ്റി ഇൻഷുറൻസ് പദ്ധതിയാണ് ജീവാനന്ദം എന്നും ഐആർഡിഎയുടെ മാർഗനിർദ്ദേശങ്ങൾ പാലിച്ച് കൊണ്ടാണ് ഇൻഷുറൻസ് വകുപ്പ് പ്രവർത്തിക്കുന്നതെന്നും അതുകൊണ്ട് തന്നെ പദ്ധതി നടപ്പിലാക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ലെന്നും കെ.എൻ. ബാലഗോപാൽ നിയമസഭയിൽ രേഖാ മൂലം മറുപടി നൽകി.

ജൂലൈ 9 ന് നൽകേണ്ട മറുപടി കഴിഞ്ഞ ദിവസമാണ് ബാലഗോപാൽ നിയമസഭയിൽ സമർപ്പിച്ചത്.ശമ്പള വിഹിതം പിടിക്കാനുള്ള ജീവാനന്ദം പദ്ധതിക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നതോടെ താൽപര്യമുള്ളവർ പദ്ധതിയിൽ ചേർന്നാൽ മതിയെന്നായി ബാലഗോപാൽ. ഇങ്ങനെ പറഞ്ഞതല്ലാതെ നാളിതുവരെയായി പുതുക്കിയ ഉത്തരവ് പോലും ഇറക്കിയിട്ടില്ല.

ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ നിയമസഭ മറുപടി

ക്ഷാമബത്ത കുടിശിക 22 ശതമാനം ആയതോടെ 7 ദിവസത്തെ ശമ്പളമാണ് ജീവനക്കാർക്ക് ഓരോ മാസവും നഷ്ടപ്പെടുന്നത്. സാലറി ചലഞ്ച് മോഡലിൽ ജീവാനന്ദം പദ്ധതി നടപ്പാക്കാനാണ് സർക്കാർ നീക്കം. സമ്മതപത്രം വാങ്ങിയതിന് ശേഷമാകും പദ്ധതി നടപ്പാക്കുക.

ഭരണ സർവീസ് സംഘടനകൾ മനസ് വച്ചാൽ ഭൂരിഭാഗം ജീവനക്കാരും പദ്ധതിയിൽ ചേരുമെന്നാണ് സർക്കാർ കണക്ക് കൂട്ടുന്നത്. ചേരാത്തവർക്ക് ട്രാൻസ്ഫർ ഭീഷണി പോലെയുള്ള കലാപരിപാടികളെ നേരിടേണ്ടി വരുമെന്ന് വ്യക്തം. 10 മുതൽ 25 ശതമാനം വരെയാകും ശമ്പള വിഹിതം പിടിക്കുക.

4.5 2 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments