ഓണത്തിന് എന്ത് ചെയ്യും? കടമെടുക്കാൻ ബാക്കി 3700 കോടി മാത്രം! വഴികളടഞ്ഞ് കെ.എൻ. ബാലോഗാപാൽ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നിത്യച്ചെലവുകൾക്കുപോലും സാമ്പത്തിക പ്രതിസന്ധി ബുദ്ധിമുട്ടി സൃഷ്ടിക്കുന്നതിനിടെ ഓണച്ചെലവിന് പണമില്ലാതെ സർക്കാർ. ഡിസംബർ വരെ വെറും 3700 കോടി രൂപ മാത്രമാണ് കടമെടുക്കാൻ അവശേഷിക്കുന്നത്. മൂന്ന് മാസം 3700 കോടികൊണ്ട് എങ്ങനെ തള്ളിനീക്കുമെന്ന് ധനവകുപ്പിന് ഇതുവരെ വലിയ എത്തുംപിടിയും ഒന്നും ലഭിച്ചിട്ടില്ല.

ഡിസംബവർവരെ 21,253 കോടി കടമെടുക്കാനാണ് കേരളത്തെ അനുവദിച്ചിരുന്നത്. ഇതിൽ 3700 കോടി ഒഴികെയുള്ളത് എടുത്തുകഴിഞ്ഞു. ഡിസംബറിനുശേഷം മാർച്ചുവരെ കേന്ദ്രം എത്ര അനുവദിക്കുമെന്നും ഇപ്പോൾ നിശ്ചയമില്ല.

പ്രോവിഡന്റ് ഫണ്ടും ട്രഷറി നിക്ഷേപവും ഉൾപ്പെടെയുള്ള പൊതു അക്കൗണ്ട് കണക്കാക്കി കടം വെട്ടിക്കുറച്ചതിൽ അപാകമുണ്ടെന്ന് സംസ്ഥാനം അറിയിച്ചിട്ടുണ്ട്. എന്നാൽ, കടപരിധിയിൽ മാറ്റംവരുത്താനുള്ള തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.

സപ്ലൈകോ 500 കോടി ആവശ്യപ്പെട്ടിട്ടുണ്ട്. ബോണസ്, ഉത്സവബത്ത, ഓണം അഡ്വാൻസ് എന്നിവ നൽകുന്നതിന് 700 കോടി രൂപ വേണം. അസംഘടിത മേഖലയിൽ ഉൾപ്പെടെ ആനുകൂല്യം നൽകാൻ 600 കോടി വേണം. കടപരിധി നിർണയിക്കുന്ന കേന്ദ്രമാനദണ്ഡത്തിനെതിരേ കേരളം നൽകിയ കേസ് സുപ്രീംകോടതി ഭരണഘടനാബെഞ്ചിന് വിട്ടിട്ടുണ്ട്.

ക്ഷേമപെൻഷൻ കുടിശ്ശികയിൽ രണ്ടുഗഡു ഈവർഷം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് പാലിക്കണമെങ്കിൽ ഒരു ഗഡു ഓണത്തിനും മറ്റൊന്ന് ക്രിസ്മസിനും നൽകണം. ഇപ്പോൾ അതതുമാസം ക്ഷേമപെൻഷൻ നൽകുന്നുണ്ട്. കുടിശ്ശിക ചേർത്ത് ഓണത്തിന് രണ്ടുമാസത്തെ പെൻഷൻ നൽകാൻ 1900 കോടി രൂപ വേണം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments