നടൻ ഉല്ലാസ് പന്തളം വിവാഹിതനായി. അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവ്യയാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഉല്ലാസിന്റെ രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിൽ ഉല്ലാസിനു രണ്ട് ആൺമക്കളുണ്ട്. ഇന്ദുജിത്തും സൂര്യജിത്തും.
ടെലിവിഷൻ പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികളെ ഒരുപാട് ചിരിപ്പിച്ച താരമാണ് ഉല്ലാസ് പന്തളം. തന്റെ കൗണ്ടറുകള്‍ കൊണ്ടും വ്യത്യസ്തമായ ശരീരഭാഷകൊണ്ടും നടന് ആരാധകരും ഏറെയാണ. പന്തളം ബാലന്റെ തിരുവനന്തപുരത്തെ ഹാസ്യ എന്ന ട്രൂപ്പിലൂടെയാണ് ഉല്ലാസ് മിമിക്രിയിലേക്ക് എത്തുന്നത്. വിശുദ്ധ പുസ്തകം, കുട്ടനാടന്‍ മാര്‍പാപ്പ, നാം, ചിന്ന ദാദ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഉല്ലാസ് അഭിനയിച്ചിട്ടുണ്ട്.