നാല് ഡെപ്യൂട്ടി കളക്ടർമാർ വയനാട്ടിലേക്ക്; കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ച് സർക്കാർ

വയനാട് പ്രവർത്തനങ്ങള്‍ ഊർജിതമാക്കാൻ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നു. വയനാട് കളക്ടറെ സഹായിക്കാൻ മറ്റ് ജില്ലകളില്‍ നിന്ന് നാല് ഡെപ്യൂട്ടി കളക്ടർമാരെ നിയോഗിച്ച് ഉത്തരവിറങ്ങി. ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നിന്നാണ് നാല് ഡെപ്യൂട്ടി കളക്ടർമാരെ വയനാട്ടിലേക്ക് സർക്കാർ നിയോഗിച്ചിരിക്കുന്നത്.
സംസ്ഥാനം നേരിട്ട ഏറ്റവും ഉരുള്‍പൊട്ടല്‍ ദുരന്തമാണ് വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല എന്നിവടിങ്ങളില്‍ സംഭവിച്ചിരിക്കുന്നത്.

ദുരന്തത്തില്‍ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത് 300 പേരാണ്. 200 ലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. അതേസമയം, ദുരന്തത്തിന്റെ പ്രഭവകേന്ദ്രമായ മുണ്ടക്കൈയില്‍ ജീവനോടെ രക്ഷിക്കാൻ ഇനിയാരും ബാക്കിയില്ലെന്നാണ് മുഖ്യമന്ത്രിയെ സൈന്യം അറിയിച്ചിരിക്കുന്നത്.

ദുരിതബാധിതരുടെ ദുരിതാശ്വാസ ക്യാമ്പിലെ പ്രവർത്തനങ്ങള്‍, പുനരധിവാസ പ്രവർത്തനങ്ങള്‍ തുടങ്ങീ നിരവധി കാര്യങ്ങളാണ് ഇനി സർക്കാരിന് മുന്നിലുള്ള വെല്ലുവിളി. ഇതിനെ നേരിടുന്നതിനാണ് കൂടുതല്‍ ഉദ്യോഗസ്ഥരെ വയനാട്ടിലേക്ക് നിയോഗിക്കുന്നത്.

ഇടുക്കി ഡെപ്യൂട്ടി കളക്ടർ ഡോ. ആരുണ്‍ ജെ.ഒ, പാലക്കാട് എ.ഡി.എം ബിജു സി, കോഴിക്കോട് എ.ഡി.എം അജീഷ് കെ, കോഴിക്കോട് ഡെപ്യൂട്ടി കളക്ടർ പി.എൻ. പുരുഷോത്തമൻ എന്നിവരെയാണ് വയനാട്ടിലേക്ക് നിയോഗിച്ചിരിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളില്‍ കളക്ടറെ സഹായിക്കാനാണെന്നാണ് ഓർഡർ വ്യക്തമാക്കിയിരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments