
ക്ഷാമബത്തയും ക്ഷാമ ആശ്വാസവും ഈ വർഷം ഇല്ല; ഒരു ഗഡു കിട്ടാൻ 2025 വരെ കാത്തിരിക്കണം! കടുത്ത നിലപാടിൽ കെ.എൻ. ബാലഗോപാൽ
ക്ഷാമബത്തയും ക്ഷാമ ആശ്വാസവും ഈ വർഷം ഇല്ല. മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ 3 ശതമാനം ക്ഷാമബത്ത നൽകാൻ നീക്കം ഉണ്ടായിരുന്നു. 2021 ജൂലൈയിലെ ലഭിക്കേണ്ട 3 ശതമാനം ക്ഷാമബത്ത നൽകാനായിരുന്നു നീക്കം ഉണ്ടായിരുന്നത്. എന്നാൽ ഇത് ഈ വർഷം കൊടുക്കണ്ട എന്ന തീരുമാനത്തിലാണ് ധനവകുപ്പ്.
ഒരു സാമ്പത്തിക വർഷം 2 ഗഡു ക്ഷാമബത്ത നൽകും എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചട്ടം 300 പ്രകാരമുള്ള നിയമസഭയിലെ പ്രസ്താവന. ജൂലൈ 10 നായിരുന്നു മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന. ഈ സാമ്പത്തിക വർഷം ഒരു ഗഡു നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ 2025 മാർച്ച് 31 നുള്ളിൽ ഒരു ഗഡു ക്ഷാമബത്ത കൂടി പ്രഖ്യാപിച്ചാൽ മതിയാകും എന്നാണ് ധനവകുപ്പിൻ്റെ നിലപാട്. ഡിസംബർ വരെ കടം എടുക്കാൻ ശേഷിക്കുന്നത് ഇനി 8000 കോടി മാത്രമാണ്.
ഈ വർഷം പെൻഷൻ പരിഷ്കരണ കുടിശികയുടെ നാലാം ഗഡു കൊടുക്കാനുണ്ട്. 600 കോടി രൂപ ഇതിന് വേണം. ക്ഷാമബത്ത ഫയൽ അനക്കണ്ട എന്നാണ് ധനമന്ത്രി ബാലഗോപാൽ ഉന്നത ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിരിക്കുന്നത്. ധന ( പി.ആർ. യു) വകുപ്പിൽ നിന്നാണ് ക്ഷാമബത്തയും ക്ഷാമ ആശ്വാസവും ലഭിക്കേണ്ട ഉത്തരവ് ഇറങ്ങേണ്ടത്. ധനമന്ത്രിയുടെ ഉഗ്ര ശാസനം ഉള്ളതുകൊണ്ട് ക്ഷാമബത്ത ഫയൽ ഈ വകുപ്പിൽ ഉറക്കത്തിലാണ്.
ജനുവരിയിയും ജൂലൈയിലും ആണ് ക്ഷാമബത്തയും ക്ഷാമ ആശ്വാസവും കേന്ദ്രം പ്രഖ്യാപിക്കുന്നത്. ജൂലൈ 1 മുതൽ ലഭിക്കേണ്ട ക്ഷാമബത്ത കേന്ദ്രം അടുത്ത മാസം പ്രഖ്യാപിക്കും. ഇതോടെ കേരളത്തിൽ 7 ഗഡു ഡി.എ കുടിശികയാവും. 2025 ജനുവരിയിലെ ക്ഷാമബത്ത പ്രഖ്യാപനം കൂടിയാകുമ്പോൾ 8 ഗഡുവായി കുടിശിക ഉയരും. ഈ വർഷം ഡി.എ പ്രഖ്യാപിക്കില്ലെന്ന ധനവകുപ്പിൻ്റെ വാശി മൂലം 8 ഗഡു കുടിശിക ഉള്ളപ്പോഴായിരിക്കും സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ലഭിക്കുന്നത്.
ഫലത്തിൽ 7 ഗഡു ക്ഷാമബത്തയും ക്ഷാമ ആശ്വാസവും കുടിശികയായി ഈ സർക്കാരിൻ്റെ കാലത്ത് തുടരും. ക്ഷാമബത്തയും മറ്റ് കുടിശികകളും സംബന്ധിച്ച് ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നടത്തിയ പ്രസ്താവന: 1. ഒരു സാമ്പത്തിക വർഷം 2 ഗഡു ക്ഷാമബത്ത നൽകും . 2. നിലവിലുള്ള ക്ഷാമബത്ത കുടിശികയും ശമ്പള പരിഷ്കരണ കുടിശികയും അനുവദിക്കുന്നത് സംബന്ധിച്ച് പ്രത്യേക ഉത്തരവ് ഇറക്കും.
നിങ്ങൾ സർക്കാരിനെതിരെ Fake news മാത്രം വിടാൻ വേണ്ടി കച്ചകെട്ടി ഇറങ്ങിയവരാണോ ?
Statutory pension നിയമപരമല്ലെന്ന് ധനമന്ത്രി പറഞ്ഞൂന്നും പറഞ്ഞ് ന്യൂസ് വിട്ട കനകോലുകളല്ലേ നിങ്ങൾ ..
നയിച്ച് തിന്നൂടേ ? അല്ലാതെ ഇങ്ങനെ കിട്ടുന്ന പണം ഒന്നും ദയവു ചെയ്ത് മക്കൾക്ക് തിന്നാൻ ചിലവഴിക്കരുത് ..
😭😭
Statutory pension നിയമപരമല്ലെന്ന് ധനമന്ത്രി പറഞ്ഞൂന്നും പറഞ്ഞ് ന്യൂസ് വിട്ട കനകോലുകളല്ലേ നിങ്ങൾ .. അങ്ങനെ പറഞ്ഞതുകൊണ്ടല്ലേ മലയാളം മീഡിയ അങ്ങനെ വാർത്ത ചെയ്തത്… https://youtu.be/WpEHczpieJU?si=tX7uWARWrBD8K7At ഈ യൂടൂബ് ലിങ്കില്‍ കയറിയാല്‍ ബാലഗോപാല്‍ പറയുന്നത് വിശദമായി നിങ്ങക്ക് കേക്കാം.. അല്ലാതെ ഭാവനയില്‍ നിന്നല്ല അങ്ങനൊരു വാർത്തയുണ്ടായത്..
അതൊന്ന് ശ്രദ്ധിച്ച് കേൾക്കുക സാമൂഹിക പെൻഷൻ സ്റ്റാറ്റ്യൂട്ടറി അല്ലെന്ന് സർക്കാർ കോടതിയിൽ വാദിച്ചു എന്നാണ് , സ്റ്റാറ്റ്യൂട്ടറി അല്ല സർ
ആ വീഡിയോ 10:32 മുതൽ കേൾക്കുക ജീവനക്കാരുടേ സ്റ്റാട്ട്യൂട്ടറി പെൻഷൻ നിർത്തലാക്കിയത് മൻമോഹൻ സിംഗിൻ്റെ കാലത്തല്ലേ ?
എ.കെ ആൻറണി കേരളത്തിൽ നടപ്പിലാക്കിയപ്പോൾ ജീവനക്കാർ സമരത്തിലേക്ക് പോയി നടപ്പിലാക്കാൻ കഴിഞ്ഞില്ല .
ഇതിൽ നിന്നും സാമൂഹിക സുരക്ഷ പെൻഷൻ സ്റ്റാറ്റ്യൂട്ടറി അല്ലെന്ന് പറഞ്ഞത് സ്റ്റാറ്റ്യൂട്ടറി പെൻഷൻ നിയമപരമല്ലെന്ന് ധനമന്ത്രി പറഞ്ഞതായി നിങ്ങൾ പ്രചരിപ്പിച്ചു ….
മറുപടി അത് Delete ചെയ്തു അല്ലേ ? , വീട്ടിൽ കുട്ടികൾക്ക് നയിച്ച് മാത്രമുള്ളത് നൽകുക ആളെ പറ്റിച്ച് ഉണ്ടാക്കുന്നതൊന്നും കുട്ടികൾക്ക് കൊടുക്കാതിരിക്കുക ..
[…] […]