ന്യൂഡല്‍ഹി: രാജ്യത്ത് പ്രതികൂല കാലാവസ്ഥ കാരണം ഉരുളക്കിഴങ്ങിന്റെ ഉല്‍പ്പാദനം കുറഞ്ഞതോടെ അയല്‍രാജ്യമായ ഭൂട്ടാനില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ ആലോചന. വിപണിയിലെ വിലക്കയറ്റം തടയുന്നതിനായി വ്യാപാരികള്‍ക്ക് ചെറിയ അളവില്‍ ഉരുളക്കിഴഞ്ഞ് ഭൂട്ടാന്‍ പോലുള്ള ഇടങ്ങളില്‍ നിന്ന് ഇറക്കിമതി ചെയ്യുന്നതിന് അനുമതി നല്‍കുന്നതിനെക്കുറിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥ തലത്തില്‍ ആലോചന നടത്തുന്നത്.
പശ്ചിമ ബംഗാളിലെയും ഉത്തര്‍പ്രദേശിലെയും പ്രതികൂല കാലാവസ്ഥ കാരണം വലിയ തോതിലുള്ള കൃഷിനാശമാണ് ഉണ്ടായത്. ഇത് വില വര്‍ദ്ധനവിന് കാരണമാകുകയും ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭക്ഷ്യവിലപ്പെരുപ്പം 9.4% ആയി ഉയര്‍ന്നു, ഇത് പ്രധാനമായും പച്ചക്കറികളുടെ തുടര്‍ച്ചയായ ഉയര്‍ന്ന വില കാരണമാണ്. തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലവര്‍ദ്ധനവ് 48.4% ആയി ഉയര്‍ന്നു.
സാധാരണ വര്‍ഷത്തില്‍ നവംബര്‍ -ഡിസംബര്‍ മാസങ്ങളില്‍ ഉണ്ടാകാറുള്ള കിഴങ്ങുവര്‍ഗ്ഗത്തിന്റെ കുറവ് ഇത്തവണ ഒക്ടോബര്‍ മുതല്‍ തന്നെ ഉണ്ടായേക്കുമെന്നാണ് ഭക്ഷ്യവിപണിയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിലക്കയറ്റം മുന്നില്‍ കണ്ട് ചില വന്‍കിട വ്യാപാരികളും കര്‍ഷകരും സാധനങ്ങള്‍ പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന ആക്ഷേപം വിപണിയില്‍ ശക്തമാണ്. സര്‍ക്കാരിന്റെ കോള്‍ഡ് സ്‌റ്റോറേജുകളിലെ സംഭരണവും ഇത്തവണ കുറവാണ്. ഇതോടെയാണ് കിഴങ്ങ് വര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന നടക്കുന്നത്.
ഈ വര്‍ഷം ഏകദേശം 58.99 ദശലക്ഷം ടണ്‍ ഉരുളക്കിഴങ്ങ് ഉല്‍പ്പാദനമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 60.14 ദശലക്ഷം ടണ്ണില്‍ നിന്ന് താഴെയാണ്, കാര്‍ഷിക മന്ത്രാലയത്തിന്റെ ആദ്യ കണക്കുകൂട്ടല്‍ പ്രകാരം. രാജ്യത്ത് രൂക്ഷമായ ഉഷ്ണതരംഗം മറ്റ് പച്ചക്കറികളുടെ വില കുതിച്ചുയരുന്നതിന് കാരണമായി. ഇതോടെ ഉരുളക്കിഴങ്ങിലേക്ക് മാറാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിച്ചു.
2022-23 ല്‍ 1.02 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന പുതിയതോ ശീതീകരിച്ചതോ ആയ ഉരുളക്കിഴങ്ങ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു. രാജ്യം സാധാരണയായി ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ നിന്നോ ബ്രസീലില്‍ നിന്നും മൊസാംബിക്കില്‍ നിന്നോവാണ് ഉരുളക്കിഴങ്ങ് ഇറക്കുമതി ചെയ്യാറുള്ളത്.
കഴിഞ്ഞ വര്‍ഷം, 2024 ജൂണ്‍ വരെ യാതൊരു ലൈസന്‍സും ഇല്ലാതെ ഭൂട്ടാനില്‍ നിന്ന് ഉരുളക്കിഴങ്ങ് ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ചൈനയ്ക്ക് പിന്നില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉരുളക്കിഴങ്ങ് ഉല്‍പ്പാദക രാജ്യമാണ് ഇന്ത്യ, കഴിഞ്ഞ വര്‍ഷം 55 ദശലക്ഷം ടണ്‍ ഉല്‍പ്പാദനം നടത്തിയപ്പോള്‍ യുക്രൈനും യുഎസും മൂന്നാം സ്ഥാനത്താണ്. ഉരുളക്കിഴങ്ങ് ഉല്‍പാദനത്തില്‍ നാലാമതും.