ജി.എസ്.ടി വകുപ്പിലെ പിന്‍വാതില്‍ നിയമനം: കെ.ജി.ഒ.യു നിവേദനം നല്‍കി

തിരുവനന്തപുരം: സംസ്ഥാന ജി.എസ്.ടി വകുപ്പില്‍ നടത്തുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് ജി.എസ്.ടി കമ്മീഷണര്‍ക്ക് നിവേദനം സമര്‍പ്പിച്ച് കെ.ജി.ഒ.യു.

പി.എസ്.സിയെയും വകുപ്പ് ജീവനക്കാരെയും നോക്കുകുത്തികളാക്കിയാണ് വിരമിച്ചവരെയും സ്വന്തക്കാരെയും പിന്‍വാതിലുടെ കരാര്‍ നിയമനം നടത്തുന്നതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

കൂടാതേ, SCORE, ഓണ്‍-ലൈന്‍ സ്ഥലമാറ്റം എന്നിവ നടപ്പിലാക്കണമെന്നും, വകുപ്പ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഇനിയും പരിഹരിക്കാതെ കിടക്കുന്ന വിഷയങ്ങള്‍, സൗകര്യങ്ങള്‍ പരിഹരിക്കണമെന്നും കെ.ജി.ഒ.യു ആവശ്യപ്പെട്ടു.

കെ.ജി.ഒ.യു സംസ്ഥാന പ്രസിഡണ്ട് കെ.സി.സുബ്രഹ്‌മണ്യന്‍, ജനറല്‍ സെക്രട്ടറി വി.എം ഷൈന്‍ സംസ്ഥാന സെക്രട്ടറി എസ്. നൗഷാദ്, ജില്ലാ പ്രസിണ്ടന്റുമാരായ എ.നിസാമുദ്ധീന്‍, പ്രശാന്ത് കെ.പി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അനൂപ് രാജ്, ജില്ല ട്രഷറര്‍മാരായ എസ്.ഒ. ഷാജികുമാര്‍, സബീര്‍ സാലി, ജില്ല ഭാരവാഹികളായ ഷിജു, അനില്‍ കുമാര്‍ തുടങ്ങിയവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ നിവേദനത്തിലെ ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ശ്രമം നടത്താമെന്നും സ്‌കോര്‍, ഓണ്‍ലൈന്‍ സ്ഥലമാറ്റം, ജീവനക്കാര്‍ക്ക് ആവശ്യമായ ഓഫീസ് സൗകര്യങ്ങള്‍ വളരെ വേഗത്തില്‍ നടപ്പാക്കുമെന്നും കമ്മീഷണര്‍ ഉറപ്പ് നല്‍കിയതായി സംഘടനാ നേതാക്കള്‍ അറിയിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments