ജീവനക്കാരുടെ ക്ഷാമബത്ത; പ്രതീക്ഷ വേണ്ടെന്ന് കെ.എന്‍. ബാലഗോപാല്‍; ധനസ്ഥിതി മെച്ചപ്പെടുമ്പോള്‍ മാത്രം തീരുമാനമെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം

CM Pinarayi Vijayan and Finance Minister KN Balagopal

ജീവനക്കാരുടെ ക്ഷാമബത്ത ഉടനെ തരാമെന്ന് എന്ന് മുഖ്യമന്ത്രി പറയുമ്പോഴും, അടുത്തൊന്നും തരാൻ പറ്റില്ല എന്നാണ് ധനവകുപ്പിന്റെ നിലപാട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാതെ DA നൽകാൻ ആകില്ല എന്ന് കോടതി മുൻപാകെ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുകയാണ് സർക്കാർ. ചട്ടം 300 പ്രകാരമുള്ള പ്രഖ്യാപനം നടത്തിയ മുഖ്യമന്ത്രിക്ക് കുടിശികയുടെ കാര്യത്തില്‍ യു ടേണ്‍ അടിക്കേണ്ടി വരുമോ എന്ന സംശയമാണ് ഉയരുന്നത്.

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിക്കുന്ന കാര്യത്തിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോൾ തീരുമാനമെടുക്കുമെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഡി.എ. വർധന മുൻകാലപ്രാബല്യത്തോടെ നടപ്പാക്കാത്തത് ചോദ്യം ചെയ്ത് കെ.പി.എസ്.ടി.എ. ഫയൽചെയ്ത ഹർജിയിൽ നൽകിയ എതിർസത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്. ധനകാര്യവകുപ്പ് അണ്ടർസെക്രട്ടറി ജോസി വി. പേട്ടയാണ് സത്യവാങ്മൂലം ഫയൽചെയ്തത്.

അഖിലേന്ത്യ സർവീസിലുള്ളവർ കേന്ദ്ര സർക്കാർ ജീവനക്കാരാണ്. അവരുടെ ശമ്പളവും ആനുകൂല്യങ്ങളും നിശ്ചയിക്കുന്നത് കേന്ദ്ര സർക്കാരാണ്. അതിനനുസരിച്ചുള്ള ഡി.എ. അവർക്ക് നൽകാൻ സർക്കാരിന് ബാധ്യതയുണ്ട്.ജുഡീഷ്യൽ ഓഫീസർമാരുടെ കാര്യത്തിൽ സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഡി.എ. അനുവദിക്കുന്നത്. ഡി.എ. അനുവദിക്കുന്ന കാര്യത്തിൽ വിവേചനമില്ലെന്നും സർക്കാർ വിശദീകരിച്ചു.

സംസ്ഥാനത്തിൻ്റെ വികസനപ്രവർത്തനങ്ങളടക്കം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കി യെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകു. ശമ്പള പരിഷ്കരണ കമ്മിഷനുകൾ നിർദേശിക്കുന്ന പദ്ധതിപ്രകാരം സാമ്പത്തികസ്ഥി തികൂടി കണക്കിലെടുത്താണ് ക്ഷാമബത്ത യിൽ തീരുമാനമെടുക്കുന്നത്. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ശമ്പളപരിഷ്കരണം വ്യത്യസ്തസമയത്തായ തിനാൽ ഡി.എ.യും വ്യത്യസ്തമായിരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. സർക്കാർ വിശദീകരണത്തിന് മറുപടി നൽകാൻ ഹർജിക്കാർ സമയം തേടി. തുടർന്ന് ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.

പിണറായിയുടെ വിദേശ ടൂര്‍ ഓപ്പറേറ്ററായി ഡോ. വാസുകി! പുതിയ വിദേശ പര്യടനം ഉടന്‍
0 0 votes
Article Rating
Subscribe
Notify of
guest
4 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Girish PT
Girish PT
4 months ago

Both of them are very nice dedicated people who could have been given better responsibilities related to the areas involving with the public at large. This consists of dare devil acts where they have to be extremely vigilant. Let us hope that they will manage to finish their assignments with out tainting their clean image maintained so far.

Sasi C S
Sasi C S
4 months ago

ധനസ്ഥിതി വായുവിൽനിന്നും മെച്ചപ്പെടില്ല. കെടുകാര്യസ്തത ഒഴിവാക്കി കരുതലെടുക്കുക. ധൂർത്ത് നിർത്തുക. ഇപ്പോഴും മുഖ്യനും കുടുബാംഗങ്ങളും വിദേശ പര്യാടനത്തിന് തയ്യാറെടുക്കുകയല്ലേ?..
അണയാൻപോകുന്ന തീ ആളിക്കത്തും!ഭരിക്കാൻ അറിയില്ലെങ്കിൽ ഇറങ്ങിപ്പോടോ……

The earlier we kick these people out the better.
The earlier we kick these people out the better.
4 months ago

Isn’t it this minister who pocketed about 2lac recently for staying a day in hospital for free