
ഒരാഴ്ചയ്ക്കിടെ 7,000 കോടി രൂപയുടെ കൊക്കെയ്ന്‍ ആണ് രാജ്യ തലസ്ഥാനത്ത് നിന്ന് പിടിച്ചെടുത്തത്
ഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും വന്‍ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തു. 2000 കോടിയോളം രൂപ വിലമതിക്കുന്ന 200 കിലോ കൊക്കെയ്ന്‍ ആണ് ഇത്തവണ പിടികൂടിയത്. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വന്‍ മയക്കുമരുന്ന് വേട്ടയാണിതെന്ന് സ്പെഷ്യല്‍ സെല്‍ വ്യക്തമാക്കി. ഒരാഴ്ചയ്ക്കിടെ 7,000 കോടി രൂപയുടെ കൊക്കെയ്ന്‍ ആണ് രാജ്യ തലസ്ഥാനത്ത് നിന്ന് പിടിച്ചെടുത്തത്.
ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ ജിപിഎസ് വഴി മയക്കുമരുന്ന് വിതരണക്കാരനെ കണ്ടെത്തുകയും പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രമേഷ് നഗറില്‍ നിന്ന് കൊക്കെയ്ന്‍ കണ്ടെത്തുകയുമായിരുന്നു. പ്രതികള്‍ ലണ്ടനിലേക്ക് രക്ഷപ്പെട്ടെങ്കിലും പോലീസിന് മയക്കുമരുന്ന് പിടികൂടാനായി. ഒരാഴ്ചയ്ക്കിടെ 7,500 കോടി രൂപ വിലമതിക്കുന്ന 762 കിലോ മയക്കുമരുന്നാണ് പോലീസ് പിടികൂടിയത്.
ഇന്ത്യയില്‍ ഡല്‍ഹിയിലും മുംബൈയിലും പ്രവര്‍ത്തിക്കുന്ന പ്രത്യേക മയക്കുമരുന്ന് സംഘത്തിന് ദുബായുമായും ബന്ധമുണ്ടെന്ന് അധികൃതര്‍ കരുതുന്നു. കഴിഞ്ഞ ഞായറാഴ്ച ഡല്‍ഹിയിലെ തിലക് നഗര്‍ ഏരിയയില്‍ നിന്ന് 400 ഗ്രാം ഹെറോയിനും 160 ഗ്രാം കൊക്കെയ്നുമായി രണ്ട് അഫ്ഗാന്‍ പൗരന്മാരെ പിടികൂടിയതിന് പിന്നാലെയാണ് രാജ്യതലസ്ഥാനത്തെ ഏറ്റവും പുതിയ മയക്കുമരുന്ന് വേട്ട നടത്തിയത്.