‘മുഖ്യമന്ത്രി വാഗ്ദാനം ചെയ്ത 3 % ക്ഷാമബത്ത ഉത്തരവ് ഇറക്കണം’: സെക്രട്ടേറിയറ്റിലെ സഹകരണ സംഘം തെരഞ്ഞെടുപ്പിൽ പരാജയ ഭീതിയില്‍ സഖാക്കള്‍

തിരുവനന്തപുരം: ക്ഷാമബത്ത ഉത്തരവ് അടിയന്തിരമായി ഇറക്കാൻ ധനമന്ത്രിക്ക് മേൽ സമ്മർദ്ദം. ക്ഷാമബത്ത ഉത്തരവിറങ്ങിയില്ലെങ്കിൽ സൊസൈറ്റി തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ആശങ്കയിലാണ് സഖാക്കൾ. ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിൽ 2 സഹകരണ സംഘങ്ങളാണ് ഉള്ളത്. ഭരണകക്ഷിയുടേതും പ്രതിപക്ഷത്തിന്റേതും. വർഷങ്ങളായി ഇരുപക്ഷവും ആണ് രണ്ട് സൊസൈറ്റികൾ ഭരിക്കുന്നത്.

ഇതിൽ ഭരണകക്ഷിയുടെ കയ്യിൽ ഇരിക്കുന്ന സൊസൈറ്റിയിൽ ഈ മാസം 27 നാണ് തെരഞ്ഞെടുപ്പ്. നോമിനേഷൻ നടപടികള്‍ പൂർത്തിയായി. ക്ഷാമബത്ത കുടിശിക 22 ശതമാനമായതിൻ്റെ കലിപ്പിലാണ് സൊസൈറ്റിയിലെ വോട്ടർമാരായ ജീവനക്കാർ. ചട്ടം 300 പ്രകാരം നിയമസഭയില്‍ നടത്തിയ പ്രഖ്യാപനത്തില്‍ ഈ സാമ്പത്തിക വർഷം 3 ശതമാനം ഡി.എ തരാമെന്നാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനം. ജീവനക്കാരായ വോട്ടർമാരുടെ രോഷം തണുപ്പിക്കാൻ വാഗ്ദാനം ചെയ്ത 3 ശതമാനം ക്ഷാമബത്ത സൊസൈറ്റി വോട്ടെടുപ്പിന് മുൻപ് പ്രഖ്യാപിക്കണമെന്നാണ് സഖാക്കളുടെ ആവശ്യം.

Read Also: ക്ഷാമബത്ത കുടിശിക 22%: ശമ്പളത്തിൻ്റെ അഞ്ചിലൊന്ന് നഷ്ടം! ജീവനക്കാരുടെ പ്രതിമാസ നഷ്ടം അറിയാം

ജീവനക്കാർക്കും പെൻഷൻകാർക്കും കൊടുക്കാനുള്ള ക്ഷാമബത്തയും ക്ഷാമആശ്വാസവും ചുവടെ:

  • 01.07.21 – 3 %
  • 01.01.22 – 3 %
  • 01.07.22 – 3 %
  • 01.01.23 – 4 %
  • 01.07.23 – 3 %
  • 01.01.24 – 3 %
  • 01.07.24 – 3 %
  • ആകെ : 22 %
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments