ശമ്പള കുടിശിക ലഭിക്കണമെന്ന് കെ.വി തോമസ്; കുടിശിക കൊടുക്കാൻ ബാലഗോപാലിന് നിർദ്ദേശം നൽകി മുഖ്യമന്ത്രി

KV Thomas and Pinarayi vijayan

തിരുവനന്തപുരം: ശമ്പള കുടിശിക ലഭിക്കണമെന്ന് സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസ്. തൻ്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ശമ്പള കുടിശിക അടിയന്തിരമായി അനുവദിക്കണമെന്നാണ് കെ.വി തോമസിൻ്റെ ആവശ്യം.

5,40,452 രൂപയാണ് പ്രൈവറ്റ് സെക്രട്ടറിയുടെ ശമ്പള കുടിശിക. കുടിശിക അനുവദിക്കാൻ മുഖ്യമന്ത്രി ധനമന്ത്രിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 2024 ജനുവരി 1 നാണ് കെ.വി തോമസിന് പ്രൈവറ്റ് സെക്രട്ടറിയെ അനുവദിച്ചത്. പിണറായിയിൽ സ്വാധീനം ചെലുത്തി പ്രൈവറ്റ് സെക്രട്ടറി നിയമനം 2023 ജനുവരി മുതൽ മുൻകാല പ്രാബല്യത്തിൽ കെ.വി തോമസ് ആക്കി മാറ്റുകയായിരുന്നു.

ഒരു ജോലിയും ചെയ്യാതെ ഒരു വർഷത്തെ കുടിശിക പ്രൈവറ്റ് സെക്രട്ടറിക്ക് ലഭിക്കാൻ ഇത് വഴി സാധിച്ചു. സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വർഷത്തെ മുൻകാല പ്രാബല്യത്തിൽ പ്രൈവറ്റ് സെക്രട്ടറി നിയമനം കൊടുക്കുന്നത്. ക്യാബിനറ്റ് റാങ്കുള്ള കെ.വി തോമസിന് ഒരു ലക്ഷം രൂപയാണ് ഓണറേറിയം. ഓണറേറിയം ആയതു കൊണ്ട് പെൻഷനും കെ.വി തോമസിന് ലഭിക്കും. എം.പി. പെൻഷൻ, എം.എൽ. എ പെൻഷൻ, അധ്യാപക പെൻഷൻ എന്നീ 3 പെൻഷനുകൾ കെ.വി തോമസിന് ലഭിക്കുന്നുണ്ട്.

ഡൽഹിയിലും കേരളത്തിലും ഓഫിസും നൽകിയിട്ടുണ്ട്. പ്രൈവറ്റ് സെക്രട്ടറിയെ കൂടാതെ 4 സ്റ്റാഫുകളും അനുവദിച്ചിട്ടുണ്ട്. 2023 ഡിസംബർ വരെ 23.57 ലക്ഷം രൂപയാണ് കെ.വി തോമസിനും സ്റ്റാഫുകൾക്കുമായി ചെലവായത്. കാബിനറ്റ് റാങ്ക് ആയതു കൊണ്ട് ഡൽഹിയിലും കേരളത്തിലും വാഹനവും കെ.വി തോമസിന് അനുവദിച്ചിട്ടുണ്ട്. കാറിന് ഇന്ധനം നിറച്ച വകയിൽ 51 , 775 രൂപയും കെ.വി. തോമസിന് നൽകിയിട്ടുണ്ട്.

ഡൽഹിയിലെ പ്രത്യേക പ്രതിനിധി എന്ന നിലയിൽ കെ.വി. തോമസിനെ കൊണ്ട് സംസ്ഥാനത്തിന് എന്തെങ്കിലും പ്രയോജനം ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ല. തൃക്കാക്കരയിൽ ഉമ തോമസിനെ തോൽപിക്കാൻ കെ.വി തോമസ് അരയും തലയും മുറുക്കി ഇറങ്ങിയെങ്കിലും റെക്കോഡ് വിജയമാണ് ഉമ തോമസിന് ലഭിച്ചത്.

ഇക്കുറി ലോക സഭ തെര ഞ്ഞെടുപ്പിൽ ഹൈബി ഈഡനെതിരെ അണിയറയിൽ ഇരുന്നാണ് കെ.വി തോമസ് തന്ത്രങ്ങൾ മെനഞ്ഞത്. ഹൈബിയും റെക്കോഡ് വിജയത്തിൽ ജയിച്ചത് ചരിത്രം. മുന്നിൽ നിന്നാലും പിന്നിൽ നിന്നാലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കെ.വി തോമസിൻ്റെ കാലം കഴിഞ്ഞുവെന്ന് പകൽ പോലെ വ്യക്തം.

3.9 8 votes
Article Rating
Subscribe
Notify of
guest
25 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
സന്തോഷ്‌
സന്തോഷ്‌
4 months ago

ഇവനെയൊക്കെ ജനങ്ങൾ സഹിക്കണ്ടേ…. കള്ള പൊ……… മക്കൾ

Devadasan TV
Devadasan TV
4 months ago

Unworthy person. Cheating the public money. Doing nothing for the people of Kerala. Why the governement is paying such a huge amount of arears to a person who had not worked for the nation. The govt is not even making payment of oldage and other pension. And also not paid the pay commission arears of 5 Lakh govt employees. 22 % of DA due is yet to be paid. There is hard little money in the govt treasury, still the chief minister is ordering payment of this huge sum to a person who had done nothing in the past. Is it right? The people of Kerala has to think, analyse in detail. Is it right to allow to loot the public money when there is scarcity of income. So the case is to ബി discussed in public forum. And more over a over a person getting three pension amounting to several lakhs in a month is again paying honororium amounting to huge while the poor poeple are starving. We have to think, analyse and go deep into this and a public debate is very much essential on this regard

I hate pinnarayi
I hate pinnarayi
4 months ago

Yes

Gururaj
Gururaj
4 months ago

Parasite Thomas

Vishnu
Vishnu
4 months ago

വി എസ് ഇയാളെ വിളിച്ച പേര് എത്ര അർത്ഥവത്തായിരുന്നു “തിരുത തോമ”. ഗാന്ധികുടുംബത്തിന് കൊച്ചിയിൽ നിന്നും വർഷങ്ങളോളം തിരുതമീൻ ചുമന്നുകൊണ്ടുക്കൊടുത്തിരുന്ന അങ്ങനെ സ്ഥാനമാനങ്ങൾ വഹിച്ചുകൊണ്ടിരുന്ന കെ വി തോമസ്. കോണ്ഗ്രസ്സിന്റെ കാലം കഴിഞ്ഞു എന്ന തോന്നലുണ്ടായപ്പോൾ ചാടി സിപിഎമ്മിലേക്കു വീണ തിരുതതോമാ.

SuKuMaRaN
SuKuMaRaN
4 months ago

സെക്രട്ടറിയേറ്റിനു മുമ്പിൽ മുട്ടിലിഴഞ്ഞിട്ട് കാര്യമില്ല – എന്നാൽ മുഖ്യമന്ത്രിയുടെ മുമ്പിൽ മുട്ടിലിഴഞ്ഞാൽ ചില പ്രയോജനങ്ങൾ കിട്ടുമെന്ന് മനസ്സിലായി. ചെയ്യാത്ത പ്രവർത്തിക്കാണ് കൂലി. കെ.വി. തോമസിനെ കൊണ്ട് കേരളത്തിന് എന്താണ് ഗുണമെന്ന് മാത്രം മനസ്സിലാകുന്നില്ല.

Thomas
Thomas
4 months ago

പൊതുജനത്തിന്റെ പണമല്ലേ, തിന്നട്ടെ

Thomas
Thomas
4 months ago

എല്ലാത്തിനും ഒരു limit ഉണ്ട്, അർഹത ഇല്ലാത്ത പണം വാങ്ങിച്ചു തിന്നുന്ന ഇവനൊക്കെ.. പുഴു അരിച്ചു മരിക്കും… ഇവനൊക്കെ പണം കൊടുക്കാൻ ക്യാഷ്‌ ഉണ്ട്.. വാർദ്ധക്യ പെൻഷൻ ആണ് പ്രശ്‌നം 😡😡😡😡😡😡😡

തോമസ് അലക്സ്
തോമസ് അലക്സ്
4 months ago

Eതിരുത തോമയുടെ ആർത്തി എന്ന് തീരും .
പിണറായി ഇവനെ ഇരുത്തി കേരളം മുടിപ്പിക്കുന്നു

George mash
George mash
4 months ago

No one parasite needs to be stored in freezer

muhammed ali
muhammed ali
4 months ago

ഇവനെയൊക്കെ മുക്കാലിൽ കെട്ടിഅടിക്കേണ്ടതാണ്. പാവപ്പെട്ട ജനങ്ങളുടെ കാശ് കുറ്റികുടിക്കുന്ന രാക്ഷസന്മാർ……

Kphamza
Kphamza
4 months ago

കള്ളന്മാരുടെ ലോകം

P Y varghese
P Y varghese
4 months ago

It is absolutely unnecessary to have such a secretary post for Mr. Thomas,n even the posting of K V. Thomas itself is unnecessary.No use for the state.

Thomas Gomez
Thomas Gomez
4 months ago

കാട്ടിലെ തടി തേവരുടെ ആന , വലിയടാ വലി , ശരീരം വിയർക്കാതെ സമ്പാതിക്കുന്ന ത് അല്ലേ എത്ര കിട്ടിയാലും തികയില്ല ! സമയം കിട്ടുമെങ്കിൽ അടുത്ത ജന്മത്തേക്കു കുടി ഉണ്ടാകുക !പക്ഷെ ഇതൊക്കെ യാണെങ്ക്കിലും എല്ലാ ഭക്ഷണവും കഴിക്കാൻ കഴിഞ്ഞാൽ ഭാഗ്യം !
അപ്പോൾ ഈ പ്രഫ . പഠിപ്പിച്ച വിദ്യാർത്ഥികളും പഠിച്ചത് ശരീരം വിയർക്കാതെ എങ്ങനെ സമ്പാദിക്കാമെന്ന് ആയിരിക്കും കഷ്ടം .
ഇതൊന്നും ചോദിക്കാൻ ഇടതു മുന്നണിയിൽ ആരുമില്ലേ ?

റഫീഖ്
റഫീഖ്
4 months ago
Reply to  Thomas Gomez

ശ്രി കെ വി തോമസ് അഥവാ തോമസ് മാഷ് ഒരു പ്രഗത്ഭനായ വ്യക്തിയും മികച്ച രാഷ്ട്രീയ തന്ത്രഗ്നനുമാണ്… അദ്ദേഹം കേരളത്തിന്റെ വിവിധ ഭരണപരമായ ആവശ്യങ്ങൾ വളരെ ചിട്ടയോടും കൃത്യതയോടും നിർവഹിക്കുന്നു… വളരെ സമയോചിതമായ അദ്ദേഹത്തിന്റെ ഇടപെടൽ കേരളത്തിന്‌ ആവശ്യം വേണ്ടുന്ന അനുമതികൾ, പദ്ധതികൾ, സാമ്പത്തിക ആവശ്യങ്ങൾ എന്നിവ നേടിത്തരുന്നു.. ഡൽഹിയിലെ അധികാര കേന്ദ്രങ്ങളിലും കേന്ദ്ര സെക്രട്ടറിയേറ്റിലും അദ്ദേഹത്തിനുള്ള സ്വാധീനം വളരെ ബ്രഹുത്താണ്… കേരളത്തിനിന്നും ഡൽഹിയിൽ എത്തുന്ന വിവിധ ഉദ്യോഗസ്ഥർ, രാഷ്ട്രീയ വ്യക്തിത്വങ്ങൾ എന്നിവർക്ക് അദ്ദേഹം നൽകിവരുന്ന സഹായം വിലമതിക്കാനാവാത്തായതാണ്.. വരും കാലങ്ങളിൽ തുടർ ഭരണത്തിനും ഭരണപരമായ ഗുണമെന്മക്കും അദ്ദേഹത്തിന്റെ പ്രവർത്തനം ഉപകരിക്കും.. അദ്ദേഹത്തിന്റെ സേവനവും ആത്മാർത്ഥതയും കുറച്ചു കാണരുത് … അദ്ദേഹത്തിന്റെ വേതനം ആനുകൂല്യം എന്നിവ ഉചിതമാണ്

Remesh
Remesh
4 months ago

ഞമ്മക്ക് ഒരു പിടിം കിട്ടണില്ലപ്പാ.

Jasin
Jasin
4 months ago

കേരളത്തിന് കിട്ടിയ ഗുണങ്ങൾ ഒന്ന് വിശദീകരിക്കാമോ

Paramel K Surendran
Paramel K Surendran
4 months ago

മനുഷ്യനായി ജനിച്ചെങ്കിൽ അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ തിരുത തോമക്ക് ഇറങ്ങിപോയിക്കൂടെ ഇതിലും ബേധം പിച്ച ചട്ടി എടുത്തു തെണ്ടുന്നതാണ്. പിണറായി എന്ന രക്ഷസന്റെ തണലിൽ നാണമില്ലാതെ ഇല്നക്കിപ്ട്ടിയുടെ ചിറി നക്കി ജീവിക്കുന്ന ഒരാൾ മനുഷ്യനാണ് എന്നു പറയാൻ പോലും നാണമാകുന്നു

അലവിക്കുട്ടി
അലവിക്കുട്ടി
4 months ago

പാവം….. എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ….

Varughese
Varughese
4 months ago

Robbers
Alibaba vijayan and 40 robbers
Kerala looted.

ജോസി
ജോസി
4 months ago

നാണമില്ലാത്തവൻ്റെ ആസനത്തിൽആലു മുളച്ചാൽ അതുകൂടി തണലായി കരുതുന്നവൻ്റെ പ്രതിനിധിയാണ് തിരുതതോമ’
ഇതനുവദിച്ചാൽ ബഹു: കോടതി നേരിട്ട് ഇടപെടണം

Hameed
Hameed
4 months ago

പിണറായിക്കും തോമസിനുമറിയാം ഇതവരുടെ അവസാന അവസരമാണെന്ന്. അതുകൊണ്ട് കിട്ടുന്നിടത്തോളം മാന്തുകയാണ്.

ജോസി
ജോസി
4 months ago

ഇത്രയും നാളത്തെ തോമയുടെ പ്രവർത്തനം മൂലം കേരള സർക്കാറിന്നു ലഭിച്ച നേട്ടങ്ങൾ ജനങ്ങളെ അറിയിക്കണം.
കേരളത്തിൽ പൊതു വഴിയിൽ കണ്ടാൽ ജനം കാർക്കിച്ചു തുപ്പും
കൊച്ചിയിൽ ഒന്നു പുറത്തിറങ്ങി നടന്നു നോക്കട്ടെ ജനങ്ങൾക്ക് ഇയാളോടുള്ള അവജ്ഞനേരിട്ടു കാണാം

vahid
vahid
4 months ago

ഉപയോഗ ശൂന്യമായ വസ്തുക്കളെ CPM വാങ്ങിക്കൂട്ടുന്നു.

Dr. P. K. മുഹമ്മദ്‌ റഷീദ്
Dr. P. K. മുഹമ്മദ്‌ റഷീദ്
4 months ago
Reply to  vahid

ഇത് പോലെ കുറച്ചു തിരുതകളെ കൂടെ കൂട്ടിയാൽ കേരളത്തിലെ മാർക്സിസ്റ്റ്‌ പാർട്ടി ബംഗാളിന്റെയും ത്രിപുരയുടെയും വഴിയിലാകും.