ധനമന്ത്രി കെ.എൻ ബാലഗോപാലിൻ്റെ ചികിൽസക്ക് ചെലവായ തുക അനുവദിച്ചു. 1,91,601 രൂപയാണ് അനുവദിച്ചത്. ഈ മാസം 5 നാണ് തുക അനുവദിച്ച് പൊതുഭരണ അക്കൗണ്ട്സിൽ നിന്നു ഉത്തരവ് ഇറങ്ങിയത്.
മെയ് 13 മുതൽ 14 വരെ തിരുവനന്തപുരം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ബാലഗോപാൽ ചികിൽസ തേടിയത്. ആശുപത്രി വിട്ടിറങ്ങി രണ്ടാം ദിവസം അതായത് മെയ് 17 ചികിൽസക്ക് ചെലവായ തുക നൽകണമെന്ന് ബാലഗോപാൽ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിരുന്നു.
ഹൃദ്‌രോഗ ചികിത്സയ്‌ക്കായാണ് ധനമന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്കു വിധേയനാക്കിയെന്നും സൂചനയുണ്ടായിരുന്നു. രണ്ട് ബ്ലോക്കുകൾ ഉണ്ടായിരുന്നു. തുക അനുവദിച്ച ഉത്തരവില്‍ ചികിത്സാ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കില്‍ ഹൃദ്രോഗവുമായി ബന്ധപ്പെട്ട ചികിത്സക്കായി അനുവദിച്ച തുകയാണ് ഇതെന്നാണ് കരുതുന്നത്. മന്ത്രിമാരുടെയും കുടുംബത്തിൻ്റെയും ചികിൽസക്ക് സർക്കാർ ഖജനാവിൽ നിന്ന് പണം അനുവദിക്കാമെന്നാണ് ചട്ടം.
സ്വന്തം കാര്യം സിന്ദാബാദ്