കെ.എൻ. ബാലഗോപാലിന് റിസർവ് ബാങ്കില്‍ നിന്ന് ആശ്വാസം! സംസ്ഥാനത്തിൻ്റെ വേസ് ആൻഡ് മീൻസ് അഡ്വാൻസ് പരിധി ഉയർത്തി

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ വേസ് ആൻഡ് മീൻസ് അഡ്വാൻസ് (Ways and means advances -WMA) പരിധി ഉയർത്തി റിസർവ് ബാങ്ക്. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഹ്രസ്വകാലത്തേക്ക് വായ്പ ലഭ്യമാക്കാൻ റിസർവ് ബാങ്ക് നടപ്പിലാക്കിയ വേസ് ആൻഡ് മീൻസ് അഡ്വാൻസ് സൗകര്യത്തിൻ്റെ പരിധിയാണ് റിസർവ് ബാങ്ക് ഉയർത്തിയത്.

1683 കോടിയിൽ നിന്നും 2300 കോടിയായി ആണ് ഉയർത്തിയത്. 37 ശതമാനമാണ് വർധന. 3 മാസം വരെയുള്ള വായ്പകളെയാണ് ഹ്രസ്വകാല വായ്പകളായി പരിഗണിക്കുന്നത്. 2022 ഏപ്രിൽ ഒന്നിനാണ് അവസാനമായി വായ്പ പരിധിയിൽ മാറ്റം വന്നത്. ദൈനം ദിന ചെലവുകൾ മുടക്കമില്ലാതെ നടത്താനും ചെറിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാനും ഹ്രസ്വകാല വായ്പകൾ സഹായിക്കുന്നു.

വിപണിയിൽ നിന്നുള്ള കടമെടുപ്പ്, ഓവർ ഡ്രാഫ്റ്റ് എന്നിവയേക്കാൾ ചെലവ് കുറഞ്ഞ രീതിയാണിത്. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും 47010 കോടിയുടെ ഹ്രസ്വകാല വായ്പയ്ക്കായിരുന്നു നേരത്തെ അനുമതി ഉണ്ടായിരുന്നത്. ഇത് 60,118 കോടിയാക്കി റിസർവ് ബാങ്ക് വർധിപ്പിച്ചു.

മൂന്ന് മാസം വരെയുള്ള വേസ് ആൻഡ് മീൻസ് അഡ്വാൻസിന് റിസർവ് ബാങ്ക് റിപ്പോ നിരക്കിലും അതിന് മുകളിൽ റിപ്പോ നിരക്ക് ( +) 1 ശതമാനം എന്ന നിരക്കിലുമാണ് പലിശ ഈടാക്കുന്നത്. വെയ്സ് ആൻഡ് മീൻസ് അഡ്വാൻസിൻ്റെ പരിധിക്കുള്ളിലെ ഓവർ ഡ്രാഫ്റ്റിന് റിപ്പോ നിരക്ക് ( +) 2 ശതമാനം എന്ന പലിശ നിരക്കിലും പരിധി അധികരിക്കുന്ന ഓവർ ഡ്രാഫ്റ്റുകൾക്ക് (+) 5 ശതമാനം റിപ്പോ നിരക്കിലും ആണ് റിസർവ് ബാങ്ക് പലിശ ഈടാക്കുന്നത്. 2021 -22 സാമ്പത്തിക വർഷത്തിൽ 14 ദിവസം സംസ്ഥാനം ഓവർഡ്രാഫ്റ്റിൽ ആയിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments