തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക 22 ശതമാനത്തിലേക്ക്. ജൂലൈ 1 മുതൽ 3 ശതമാനം ക്ഷാമബത്തക്ക് കൂടെ സർക്കാർ ജീവനക്കാർക്ക് അർഹതയുണ്ട്. ഇതോടെയാണ് 19 ശതമാനം ക്ഷാമബത്ത കുടിശിക 22 ശതമാനമായി ഉയർന്നത്.

കേന്ദ്ര സർക്കാർ അടുത്ത മാസം ആദ്യം ജൂലൈ 1 മുതൽ ലഭിക്കേണ്ട പുതിയ ക്ഷാമബത്ത പ്രഖ്യാപിക്കും. പെൻഷൻകാരുടെ ക്ഷാമ ആശ്വാസ കുടിശികയും ജൂലൈ 1 മുതൽ 22 ശതമാനമായി ഉയരും . ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയും ക്ഷാമ ആശ്വാസവും കൊടുക്കുമെന്ന് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ആവർത്തിക്കുന്നുണ്ടെങ്കിലും ധനമന്ത്രി ബാലഗോപാൽ തണുപ്പൻ നിലപാടാണ് സ്വീകരിക്കുന്നത്.

ലോകസഭ തെരഞ്ഞെടുപ്പിലെ ദയനിയ തോൽവിക്ക് ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ തടഞ്ഞ് വച്ചത് പ്രധാന കാരണമായി പാർട്ടി വിലയിരുത്തിയിരുന്നു. 42000 കോടിയുടെ ആനുകൂല്യങ്ങളാണ് ജീവനക്കാരുടെയും പെൻഷൻകാരുടെയും തടഞ്ഞ് വച്ചിരിക്കുന്നത്.

ക്ഷാമബത്ത കുടിശികയിൽ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളം. മൂന്ന് വർഷം ആയിട്ടും ധനകാര്യ മാനേജ്മെൻ്റ് കെ.എൻ. ബാലഗോപാലിന് വഴങ്ങുന്നില്ല. ജീവനക്കാർക്കും പെൻഷൻകാർക്കും കൊടുക്കാനുള്ള ക്ഷാമബത്തയും ക്ഷാമആശ്വാസവും ചുവടെ:

  • 01.07.21 – 3 %
  • 01.01.22 – 3 %
  • 01.07.22 – 3 %
  • 01.01.23 – 4 %
  • 01.07.23 – 3 %
  • 01.01.24 – 3 %
  • 01.07.24 – 3 %
  • ആകെ : 22 %

Read Also:

ക്ഷാമബത്ത കുടിശിക: സർക്കാരിനെതിരെ 9 കേസുകളെന്ന് കെ.എൻ ബാലഗോപാൽ