50,000 രൂപയിൽ കൂടുതൽ ശമ്പളം വാങ്ങിക്കുന്ന സർക്കാർ ജീവനക്കാർ 2,88,120 പേരെന്ന് കെ.എൻ. ബാലഗോപാലിൻ്റെ നിയമസഭ മറുപടി
ആറ് ലക്ഷം സർക്കാർ ജീവനക്കാരിൽ 50000 രൂപക്ക് മുകളിൽ ശമ്പളം വാങ്ങിക്കുന്നവർ 2,88,120 പേരെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇതിൽ 48 ശതമാനം പേർക്ക് മാത്രമാണ് 50,000 രൂപയിൽ കൂടുതൽ ശമ്പളം ഉള്ളത്.
52 ശതമാനം പേർക്കും അമ്പതിനായിരം രൂപയിൽ താഴെയാണ് വരുമാനം. ശമ്പളത്തിൻ്റെ 15 ശതമാനത്തോളം പല വിധ കഴിവുകളായി ശമ്പളത്തിൽ നിന്ന് പിടിക്കും. ലോൺ അടവും മറ്റുമായി ആദ്യത്തെ ആഴ്ചയിൽ തന്നെ മിച്ചമുള്ള ശമ്പളത്തിൻ്റെ ഭൂരിഭാഗവും അടയ്ക്കുന്നതോടെ കടം വാങ്ങിച്ചാണ് ഭൂരിഭാഗം സർക്കാർ ജീവനക്കാരും മുന്നോട്ട് പോകുന്നത്.
ക്ഷാമബത്ത അടക്കമുള്ള ആനുകൂല്യങ്ങൾ 3 വർഷമായി ലഭിക്കാതിരുന്നതോടെ ജീവനക്കാരുടെ ജീവിതം ദുരിത പൂർണമായി. 19 ശതമാനം ക്ഷാമബത്തയാണ് കുടിശിക. ലീവ് സറണ്ടർ അഞ്ചു വർഷമായി ലഭിക്കുന്നും ഇല്ല. സ്ക്കൂൾ തുറക്കുന്ന സമയത്ത് സർക്കാർ ജീവനക്കാർക്ക് ആശ്വാസമായ ലീവ് സറണ്ടർ നിലച്ചതോടെ ലോണുകൾ ആയി മിക്കവരുടെയും ആശ്രയം.
ജൂലൈ 1 മുതൽ ലഭിക്കേണ്ട ശമ്പള പരിഷ്കരണത്തിന് ആകട്ടെ കമ്മീഷനെ പോലും നിയമിച്ചിട്ടില്ല. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ക്ഷാമബത്ത കുടിശിക അടക്കം തരുമെന്ന് ആവർത്തിക്കുന്നുണ്ടെങ്കിലും ബാലഗോപാൽ തണുപ്പൻ നിലപാടാണ് ഇക്കാര്യത്തിൽ സ്വീകരിക്കുന്നത്. ഇപ്പോൾ ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുന്നത് കൊണ്ട് പൊളിറ്റിക്കലായി ഗുണമില്ല എന്നാണ് ബാലഗോപാൽ മുഖ്യമന്ത്രിയോട് വിശദീകരിച്ചത്.
തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കമ്മീഷനെ പ്രഖ്യാപിച്ചാലേ പൊളിറ്റിക്കലായി ഗുണം കിട്ടും എന്നാണ് ബാലഗോപാൽ പറയുന്നത്. തടഞ്ഞ് വച്ച ആനുകൂല്യങ്ങൾ പരമാവധി വൈകിപ്പിക്കുക എന്ന ബാലഗോപാലിൻ്റെ നയം ജീവനക്കാരുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ബാലഗോപാലിൻ്റെ ന്യായത്തിന് മറുന്യായം പറയാനുള്ള ധനകാര്യ അറിവ് മുഖ്യമന്ത്രിക്ക് ഇല്ലാത്തതും ആനുകൂല്യങ്ങൾ അനുവദിക്കുന്നത് സങ്കീർണ്ണമാക്കിയിരിക്കുകയാണ്.
ധനകാര്യ മന്ത്രിക്കു ജീവനക്കാരോട്, പെൻഷൻ കാരോടും എന്തോ മുൻ വൈരാഗ്യം ഉള്ളതുപോലെ തോന്നുന്നു ഈ രീതിയിൽ പോയാൽ അടുത്ത തിരഞ്ഞെടുപ്പിൽ LDF കേരളത്തിൽ പച്ച തൊടില്ല. ഇപ്പോൾ ലോകസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കുറച്ചെങ്കിലും മനസിലായെങ്കിൽ ധനമന്ത്രിയെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി വേണ്ടത് ചെയ്താൽ LDF ന്റെ സർവനാശം ഒഴിവാകും. കാരണം ജീവനക്കാരുടെയും പെൻഷൻ കാരുടെയും ഫാമിലി വിചാരിച്ചാൽ തിരഞ്ഞെടുപ്പിൽ LDF പൂജ്യത്തിൽ ആകും. അതുവേണോ അവരുടെ പിടിച്ചു വച്ച ആനുകൂല്യങ്ങൾ കൊടുത്തു പ്രോബ്ലം പരിഹരിക്കണോ എന്ന് മുഖ്യമത്രിയും പാർട്ടിയും ഒന്ന് മനസിരുത്തി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അറിവ് വച്ച നാൾ മുതൽ ഇതിൽ വിശ്വസിക്കുന്ന ഒരു ആൾ എന്നനിലക്ക് അഭിപ്രായം രേഖപെടുത്തിയതാണ്
ശമ്പളക്കമ്മീഷനെ നിയമിക്കാത്തതും ക്ഷാമബത്ത കുടിശ്ശിക കൊടുക്കാത്തതും രാഷ്ട്രീയമായി ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും.ഇലക്ഷൻ കഴിഞ്ഞല്ലോ എന്ന് ആശ്വസിക്കാൻ വരട്ടെ.ഈ ചിന്താഗതി പാർട്ടിയെ കേരള മണ്ണിൽ നിന്നും തുടച്ചു നീക്കും.
പ്രത്യേകിച്ച് മലയാളികൾ സുരേഷ് ഗോപി യിലൂടെ ബിജെപിയെ അറിഞ്ഞു തുടങ്ങിയ ഈ നല്ല നാളുകളിൽ.
വിപണിയിൽ പണം വരട്ട് ബാലഗോപാല.. പിടിവാശി കാണിക്കാതെ 1%DA എങ്കിലും കൊടുക്ക്.
ബാലഗോപാലിന്റെ അമ്മേടെ അടിയന്തിരത്തിനോ 1% DA 😄😄😄
തിരഞ്ഞെടുപ്പിന് മുൻപ് കൊടുത്താലും എപ്പോൾ കൊടുത്താലും LDF ഇനി ഒരിക്കലും ഭരണത്തിൽ വരില്ല. അത്ര വെറുത്തു പോയി ഇവനെയൊക്കെ