അങ്ങനെ ക്രിക്കറ്റ് ലോകം കാത്തിരുന്ന സുദിനം എത്തിച്ചേർന്നു. ടി20 ലോകകപ്പ് ഫൈനൽ. കുട്ടിക്രിക്കറ്റിലെ ചാമ്പ്യൻ കിരീടം ആരുയർത്തുമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം കാത്തിരുന്നാൽ മതി. കു​ട്ടി​ക്രി​ക്ക​റ്റി​ലെ ക​ന്നി​ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ​ക്ക് വ​ർ​ഷ​ങ്ങ​ളു​ടെ കി​രീ​ട വ​ര​ൾ​ച്ച​ക്കു​ശേ​ഷം സ​മ്മോ​ഹ​ന നേ​ട്ട​ത്തി​ലെ​ത്താ​ൻ ഇ​ത് സു​വ​ർ​ണാ​വ​സ​രമാണ്. ട്വ​ന്റി20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ന്റെ ഫൈ​ന​ലി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ​യാ​ണ് ഇ​ന്ത്യ​യു​ടെ കി​രീ​ട പോ​രാ​ട്ടം.

ക​ഴി​ഞ്ഞ ദി​വ​സം മ​ഴ​കാ​ര​ണം വൈ​കി​യ സെ​മി​ഫൈ​ന​ലി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ഇം​ഗ്ല​ണ്ടി​നെ 68 റ​ൺ​സി​ന് ത​ക​ർ​ത്താ​ണ് ഇ​ന്ത്യ​യു​ടെ വ​ര​വ്. ക​റു​ത്ത കു​തി​ര​ക​ളാ​യ അ​ഫ്ഗാ​നി​സ്താ​നെ​തി​രെ ഒ​മ്പ​ത് വി​ക്ക​റ്റി​ന്റെ അ​നാ​യാ​സ ജ​യ​മാ​യി​രു​ന്നു ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക്. 2007ലെ ​ആ​ദ്യ കി​രീ​ട​ത്തി​നു​ശേ​ഷം ഇ​ന്ത്യ​ക്ക് ഈ ​ലോ​ക​ക​പ്പ് അ​ന്യ​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം സ്വ​ന്തം നാ​ട്ടി​ൽ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ ഫൈ​ന​ലി​ലെ​ത്തി​യി​ട്ടും ആ​സ്ട്രേ​ലി​യ​യോ​ട് തോ​ൽ​ക്കാ​നാ​യി​രു​ന്നു വി​ധി.

രോ​ഹി​ത് ശർമ മി​ക​ച്ച ഫോ​മി​ലാ​ണെ​ങ്കി​ലും കോ​ഹ്‍ലി​യു​ടെ കാ​ര്യം ക​ട്ട​പ്പൊ​ക​യാ​ണ്. ഏ​ഴ് ക​ളി​ക​ളി​ൽ​നി​ന്ന് 75 റ​ൺ​സാ​ണ് കോ​ഹ്‍ലി ടൂ​ർ​ണ​മെ​ന്റി​ൽ സ്കോ​ർ ചെ​യ്ത​ത്. 10.71 മാ​ത്ര​മാ​ണ് റ​ൺ​സ് ശ​രാ​ശ​രി. ഐ.​പി.​എ​ല്ലി​ലെ ത​ക​ർ​പ്പ​ൻ ഫോ​മി​ന് പി​ന്നാ​ലെ ഏ​റെ പ്ര​തീ​ക്ഷ​യാ​യി​രു​ന്നു കോ​ഹ്‍ലി​യി​ൽ ടീ​മി​നു​ണ്ടാ​യി​രു​ന്ന​ത്. എന്നാൽ ദേശീയ ടീമിൽ ഓപ്പണർ റോളിൽ വന്നിട്ടും, കോഹ്ലിക്ക് തിളങ്ങാൻ കഴിഞ്ഞിട്ടില്ല. കോ​ഹ്‍ലി​യെ മ​ധ്യ​നി​ര​യി​ലേ​ക്ക് മാ​റ്റി യ​ശ്വ​സി ജ​യ്സ്വാ​ളി​നെ ഓ​പ​ണ​റാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ചി​ല​ർ ഉ​ന്ന​യി​ച്ചി​രു​ന്നു.

കോ​ഹ്‍ലി​യെ ബാ​റ്റി​ങ് ഓ​ർ​ഡി​ൽ താ​ഴേ​ക്ക് മാ​റ്റി ശി​വം ദു​ബെ​യെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു. ഏ​റ്റ​വും മോ​ശം ഫോ​മി​ലു​ള്ള ശി​വം ദു​ബെ​ക്കെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വ​ൻ വി​മ​ർ​ശ​ന​മാ​ണു​യ​രു​ന്ന​ത്. എ​ന്നാ​ൽ, നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ടീമിൽ മാറ്റം വരുത്താൻ സാധ്യതകൾ കുറവാണു. അതായത് ശി​വം തുടരാൻ തന്നെയാണ് സാധ്യത. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ് ഇ​ന്നും അ​വ​സ​രം ല​ഭി​ക്കുമോയെന്ന് ഉറപ്പില്ല.

ബാ​റ്റി​ങ്ങി​ൽ സൂ​ര്യ​കു​മാ​ർ യാ​ദ​വും ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും ഫോ​മി​ലാ​ണ്. ബൗ​ള​ർ​മാ​രു​ടെ കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക തീ​രേ​യി​ല്ല. അ​ർ​ഷ​ദീ​പ് സി​ങ്ങും ജ​സ്പ്രീ​ത് ബും​റ​യും ഹാ​ർ​ദി​കും കു​ൽ​ദീ​പ് യാ​ദ​വും ര​വീ​ന്ദ്ര ജ​ദേ​ജ​യും അ​ക്സ​ർ പ​ട്ടേ​ലും തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. സെ​മി ക​ഴി​ഞ്ഞ് ഒ​രു​ദി​വ​സ​ത്തെ മാ​ത്രം ഇ​ട​വേ​ള​യാ​ണ് ഇ​ന്ത്യ​ൻ ടീ​മി​ന് ല​ഭി​ച്ച​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക് ര​ണ്ട് ദി​വ​സ​ത്തെ വി​ശ്ര​മം ല​ഭി​ച്ചി​രു​ന്നു.

ഫൈ​ന​ലി​ലെ​ത്തി​യെ​ങ്കി​ലും പ്ര​മു​ഖ ബാ​റ്റ​ർ​മാ​ർ പ​ല​രും ഫോ​മി​ല​ല്ല. ഓ​പ​ണ​ർ​മാ​രാ​യ ക്വി​ന്റ​ൺ ഡി​കോ​ക്കും റീ​സ ഹെ​ൻ​ഡ്രി​ക്സും തു​ട​ക്കം ഗം​ഭീ​ര​മാ​ക്കി​യാ​ൽ ടീ​മി​ന് ഏ​റെ മു​ന്നേ​റാ​നാ​കും. ക്യാ​പ്റ്റ​ൻ എ​യ്ഡ​ൻ മാ​ർ​ക്രൃം സൂ​പ്പ​ർ എ​ട്ടി​ൽ വ​മ്പ​ൻ സ്കോ​റൊ​ന്നും നേ​ടി​യി​ട്ടി​ല്ല. ഹെ​ന്റി​ച്ച് ക്ലാ​സ​നാ​ണ് മ​​റ്റൊ​രു ​വെ​ടി​ക്കെ​ട്ട് വീ​ര​ൻ. മ​ഴ പെ​യ്യാ​ൻ സാ​ധ്യ​ത ഏ​റെ​യാ​യ​തി​നാ​ൽ ഇ​ന്ന് ക​ളി മു​ട​ങ്ങി​യാ​ൽ നാ​ളെ റി​സ​ർ​വ് ഡേ​യു​ണ്ട്.