Cinema

‘ഫൗജി’: ഷാരൂഖിന്റെ ഐക്കോണിക്ക് പരമ്പര തിരിച്ചു വരുന്നു

ബോളിവുഡ് താരരാജാവായ ഷാരൂഖ് ഖാൻ സിനിമയിൽ മാത്രമല്ല ടെലിവിഷനിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിനയ ജീവിതം ആരംഭിച്ചത് ‘ഫൗജി’ എന്ന ടെലിവിഷൻ സീരീസിലൂടെയായിരുന്നു, 1989-ൽ ദൂരദർശനിൽ പ്രദർശിപ്പിച്ച ഈ സീരീസ് പ്രേക്ഷകരുടെ മനസ്സിൽ പുതിയൊരു താരത്തെ സൃഷ്ടിച്ചു. ഇപ്പോൾ ‘ഫൗജി’ സീരീസിന്റെ രണ്ടാം ഭാഗം ദൂരദർശനിൽ ഒരുങ്ങുകയാണെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഗൗഹർ ഖാനും വിക്കി ജെയ്നും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘ഫൗജി 2’, ദൂരദർശൻ തന്നെയാണ് നിർമ്മിക്കുന്നത്. ഈ പ്രോജക്റ്റിന്റെ നിർമാണം സന്ദീപ് സിംഗ് നിർവഹിക്കുന്നു. ഷാരൂഖ് ഖാൻ തന്റെ ബോളിവുഡ് കരിയറിലേക്ക് കടന്നത് ‘ഫൗജി’ സീരീസിലെ പ്രകടനത്തിലൂടെയായിരുന്നുവെന്നത് ശ്രദ്ധേയമാണ്.

ഷാരൂഖ് ഖാൻ നായകനായി ഒടുവിൽ അഭിനയിച്ച ചിത്രം ‘ഡങ്കി’യാണ്, അത് വലിയ വിജയമായി മാറിയിരിക്കുന്നു. രാജ്‌കുമാർ ഹിരാനിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഡങ്കി’ ആഗോള ബോക്സ് ഓഫീസിൽ 470 കോടിയിലധികം നേടിയിരുന്നു. ചിത്രത്തിന്റെ ചൈന റിലീസിനെക്കുറിച്ച് തീരുമാനങ്ങൾ സമീപകാലത്ത് സംവിധായകൻ തേടിയിരുന്നതായി റിപ്പോർട്ടുകൾ ലഭിച്ചിരുന്നു.

‘ഷാരൂഖ് ഖാനുമായി വീണ്ടും ഒന്നിക്കുമോ എന്ന ചോദ്യത്തിന് സംവിധായകൻ ആനന്ദ് എൽ റായുടെ മറുപടിയും ആരാധകരെ ആകർഷിച്ചിരിക്കുകയാണ്. “അദ്ദേഹത്തോളം ഉയരാനായി എനിക്ക് കഠിനാദ്ധ്വാനം ചെയ്യേണ്ടിവരും,” എന്നാണ് ആനന്ദ് എൽ റായ് പറഞ്ഞത്. ഇത് താന്‍ ഷാരൂഖ് ഖാനുമായി ഏറെ സംസാരിക്കാറുണ്ടെന്നും ഒരു നല്ല കഥ ലഭിക്കുമ്പോൾ, ഷാരൂഖുമായി വീണ്ടും ഒരുമിക്കാൻ തയ്യാറാണെന്നന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമ പ്രേമികളെ ആവേശത്തിലാക്കുന്ന മറുപടിയാണ് സംവിധായകൻ ആനന്ദ് എൽ റായ് നൽകിയതെന്ന് പറയാം.

Leave a Reply

Your email address will not be published. Required fields are marked *