മലയാളം മീഡിയ വാര്‍ത്ത ശരിവെച്ച് മന്ത്രി എം.ബി. രാജേഷ്
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യവില്‍പന ഉടന്‍ ആരംഭിക്കും. ബക്കാര്‍ഡി ബ്രീസര്‍, ബക്കാര്‍ഡി പ്ലസ് എന്നീ ലഹരി പാനിയങ്ങള്‍ വില്‍പന നടത്തുന്നതിന് അപേക്ഷ ലഭിച്ചുവെന്ന് എക്‌സെസ് മന്ത്രി എം.ബി രാജേഷ് നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി.
ബക്കാര്‍ഡി അപേക്ഷ നല്‍കിയ കാര്യം മലയാളം മീഡിയ പുറത്ത് വിട്ടിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് മന്ത്രിയുടെ നിയമസഭ മറുപടി. ബക്കാര്‍ഡി ബ്രീസറില്‍ 4.8 ശതമാനവും ബക്കാര്‍ഡി പ്ലസില്‍ 8 ശതമാനം ആള്‍ക്കഹോളുമാണ് അടങ്ങിയിരിക്കുന്നത്.
2022-23 വര്‍ഷത്തെ മദ്യനയ പ്രകാരം 0.5 v/v ശതമാനം മുതല്‍ 20 v/v ശതമാനം വരെ ആള്‍ക്കഹോള്‍ സ്ട്രങ്ത് അടങ്ങിയിട്ടുള്ള മദ്യം വിപണനം നടത്താമെന്ന് വിദേശമദ്യ ചട്ടത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്.
അബ്കാരി നിയമ ഭേദഗതി നടത്തിയപ്പോള്‍ അന്നത്തെ എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദന്‍ പറഞ്ഞത് സംസ്ഥാനത്ത് കൃഷിക്കാരെ സഹായിക്കുന്ന തിനായി പഴച്ചാറുകളില്‍ നിന്നു വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കുമെന്നും വന്‍കിട മദ്യ മുതലാളി മാരെ ഇതില്‍ നിന്നും അകറ്റി നിര്‍ത്തുമെന്നും പ്രാദേശിക അടിസ്ഥാനത്തില്‍ തൊഴിലും വരുമാനവും ലക്ഷ്യംവെച്ചുള്ള പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത് എന്നുമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഇതിന്റെ പിറകില്‍ ഉള്ളത് വന്‍കിട മദ്യ രാജാക്കന്‍മാരും. ബക്കാര്‍ഡിയുടെ ഡീലര്‍ഷിപ്പ് നേടാന്‍ മന്ത്രി എം.ബി രാജേഷിന്റെ അടുത്ത സുഹൃത്ത് ശ്രമിക്കുന്നുണ്ട്. ഡീലര്‍ഷിപ്പ് എം.ബി രാജേഷിന്റെ സുഹൃത്തിന് ലഭിക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
കേരളത്തില്‍ നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യവില്‍പ്പനയ്ക്ക് സര്‍ക്കാര്‍ നീക്കം ആരംഭിച്ചതായും ബകാര്‍ഡി മദ്യ കമ്പനിയുടെ പ്രപ്പോസല്‍ സര്‍ക്കാരിന് ലഭിച്ചതായും മലയാളം മീഡിയ മാര്‍ച്ച് അഞ്ച്, ഏഴ് തീയതികളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനെ ശരിവെയ്ക്കുന്ന മറുപടിയാണ് എം.ബി. രാജേഷ് നിയമസഭയിലും നല്‍കിയിരിക്കുന്നത്.
വീര്യം കുറഞ്ഞ മദ്യവില്‍പ്പനയെ സംബന്ധിച്ച് മലയാളം മീഡിയ നേരത്തെ റിപ്പോർട്ട് ചെയ്ത വാർത്തകള്‍ വായിക്കാം –