എ.പി. അനില്‍കുമാറിന്റെ ചോദ്യത്തിന് ഗതാഗതമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ മദ്യപിച്ച് കണ്ടെത്തിയത് 319 ജീവനക്കാരെയെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഡ്യൂട്ടി സമയത്ത് മദ്യപിച്ച നിലയില്‍ കണ്ടെത്തിയത് 304 പേരെയാണ്. 15 പേര്‍ വിശ്രമമുറിയിലായിരുന്നു മദ്യപിച്ച നിലയിലുണ്ടായിരുന്നത്.

2021 ജൂലൈ 21 മുതല്‍ 2024 ജൂണ്‍ 14 വരെയുള്ള കണക്കാണിത്. ജോലിക്കിടയില്‍ മദ്യപിച്ച ജീവനക്കാരെ കണ്ട് പിടിക്കാന്‍ ആള്‍ക്കഹോള്‍ ബ്രീത്ത് അനലൈസര്‍ വിത്ത് പ്രിന്റര്‍, ക്യാമറ ആന്റ് ജി.പി.എസ് സംവിധാനം 2023 – 24 ല്‍ വാങ്ങിയിരുന്നു. ഒരെണ്ണത്തിന്റെ 38012 രൂപ. 20 എണ്ണമാണ് വാങ്ങിയത് ഇതിന് 7.60 ലക്ഷം രൂപ ചെലവായെന്നും ഗണേശ് വ്യക്തമാക്കി. എ.പി അനില്‍കുമാര്‍ എംഎല്‍എ യുടെ ചോദ്യത്തിനാണ് മദ്യപരുടെയും ബ്രീത്ത് അനലൈസറിന്റെ വിശദാംശങ്ങള്‍ ഗണേശ് വ്യക്തമാക്കിയത്.