തിരുവനന്തപുരം: സ്റ്റാറ്റ്യൂട്ടറി പെൻഷൻ അവകാശമല്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ക്ഷേമ പെൻഷൻ സംബന്ധിച്ച അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു ബാലഗോപാൽ.

ക്ഷേമ പെൻഷൻ അവകാശമല്ലെന്ന് ഹൈക്കോടതിയിൽ സർക്കാർ നിലപാട് എടുത്തിരുന്നു. ഈ കാര്യം അടിയന്തിര പ്രമേയത്തിൽ പി.സി വിഷ്ണുനാഥ് ചൂണ്ടികാണിച്ചിരുന്നു. ഇതിന് മറുപടി ആയാണ് സ്റ്റാറ്റ്യൂട്ടറി പെൻഷൻ അവകാശമല്ല എന്ന് ബാലഗോപാൽ നിയമസഭയിൽ പ്രഖ്യാപിച്ചത്.

ബാലഗോപാലിൻ്റെ പ്രഖ്യാപനം കേട്ട് ഞെട്ടിയിരിക്കുകയാണ് സർവീസ് പെൻഷൻകാർ. 7 ലക്ഷം സർവീസ് പെൻഷൻകാരാണ് സംസ്ഥാനത്ത് ഉള്ളത്. 19 ശതമാനം ക്ഷാമ ആശ്വാസമാണ് ഇവർക്ക് കൊടുക്കാൻ ഉള്ളത്. പെൻഷൻ പരിഷ്കരണ കുടിശിക പൂർണ്ണമായും കൊടുത്തതും ഇല്ല. ഡി.ആർ കുടിശികയും കൊടുത്തിട്ടില്ല.

ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരേണ്ട പെൻഷൻ പരിഷ്കരണത്തിന് കമ്മീഷൻ പോലും ഇതുവരെ രൂപീകരിച്ചിട്ടില്ല. ഇതിനിടയിലാണ് സ്റ്റാറ്റ്യൂട്ടറി പെൻഷൻ അവകാശമല്ല എന്ന ബാലഗോപാലിൻ്റെ പ്രഖ്യാപനം ഉണ്ടായത്. ഇതോടെ ക്ഷേമപെൻഷൻ കുടിശിക പോലെ സർവീസ് പെൻഷനും കുടിശിക ആകുമോയെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ പെൻഷൻകാർ.

Read Also:

സ്റ്റാറ്റ്യൂട്ടറി പെൻഷൻ അവകാശമല്ലെന്ന കെ.എൻ ബാലഗോപാലിൻ്റെ വാദം തെറ്റ്! ശമ്പളവും പെൻഷനും ജീവനക്കാരുടെ അവകാശമാണെന്ന് സുപ്രീം കോടതി ഉത്തരവ്