യൂറോകപ്പിൽ റൊണാൾഡോയ്ക്കും പിള്ളേർക്കും വിജയത്തുടക്കം; ചെക്ക് റിപ്പബ്ലിക്കിന് പോർച്ചുഗലിന്റെ ‘ഷോക്ക്’ ട്രീറ്റ്മെന്റ്

പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. യൂറോ കപ്പിൽ റൊണാൾഡോയും പിള്ളേരും ജയത്തോടെ തന്നെ തുടങ്ങി. ഒന്നിനെതിരെ രണ്ടു ഗോളിനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും ചെക്ക് റിപ്പബ്ലിക്കിന്‍റെ ചെറുത്തുനിൽപ്പിനെ മറികടന്നത്.

ആദ്യ പകുതി ഗോൾ രഹിതമായിരുന്നെങ്കിൽ, മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. പോർചുഗലിനായി ഫ്രാൻസിസ്കോ കോൺസൈസോ (90+3) വലകുലുക്കി. മറ്റൊന്ന് ഓൺ ഗോളായിരുന്നു. ലൂകാസ് പ്രോവോദാണ് (62ാം മിനിറ്റിൽ) ചെക്കിനായി ആശ്വാസ ഗോൾ നേടിയത്. ആദ്യ ഒരു മണിക്കൂർ ഏകപക്ഷീയ നീക്കങ്ങളുമായി പോർചുഗീസ് താരങ്ങൾ കളംനിറഞ്ഞെങ്കിലും ഗോൾ മാത്രം വന്നില്ല.

ഗോളിലേക്കുള്ള നീക്കങ്ങളെല്ലാം ബോക്സിനുള്ളിൽ ചെക്ക് താരങ്ങൾ ചെറുത്തു. 58ാം മിനിറ്റിൽ 24 വാര അകലെനിന്നുള്ള ക്രിസ്റ്റ്യാനോയുടെ ഫ്രീകിക്ക് നേരെ ഗോളിയുടെ കൈകളിലേക്ക്.മത്സരം തുടങ്ങി 62-ാം മിനിറ്റിൽ ലൂക്കാസ് പ്രൊവോഡ് നേടിയ ഗോളിലൂടെ മുന്നിലെത്തിയ ചെക്ക് റിപ്പബ്ലിക്കിന് എന്നാൽ 69-ാം മിനിറ്റിൽ റോബിൻ റനാക്കിന്റെ സെൽഫ് ഗോളാണ് തിരിച്ചടിയായത്.

ഏഴു മിനിറ്റിനുള്ളിൽ സെൽഫ് ഗോളിലൂടെ പോർചുഗൽ ഒപ്പമെത്തി. ന്യൂനോ മെൻഡിസിന്‍റെ ഹെഡ്ഡർ ചെക്ക് ഗോൾ കീപ്പർ സ്റ്റാനെക്ക് തട്ടിയകറ്റിയെങ്കിലും തൊട്ടു മുന്നിലുണ്ടായിരുന്ന റോബിൻ ഹ്രാനകിന്‍റെ കാലിൽ തട്ടി വലയിലേക്ക് കയറുകയായിരുന്നു.

കളി അവസാനിക്കാൻ മൂന്നു മിനിറ്റ് മാത്രം ബാക്കി നിൽക്കെ ഡിയോഗോ ജോട്ടയുടെ ഹെഡ്ഡറിലൂടെ പോർചുഗൽ ലീഡെടുത്തെന്ന് തോന്നിപ്പിച്ചെങ്കിലും ഓഫ് സൈഡ് ട്രാപ്പിൽ കുരുങ്ങി. ഒടുവിൽ ഇൻജുറി ടൈമിലാണ് പോർചുഗൽ വിജയ ഗോൾ നേടുന്നത്. പകരക്കാരനായി കളത്തിലിറങ്ങിയ ഫ്രാൻസിസ്കോ കോൺസൈസോയാണ് ഗോൾ നേടിയത്.

ആറാം യൂറോ കപ്പ് കളിക്കുന്ന സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടു തവണ ഗോളിന് അടുത്തെത്തിയെങ്കിലും താരത്തിന്‍റെ ഷോട്ട് ഗോളി കൈയിലൊതുക്കി. മധ്യനിരയിൽ കളി നെയ്തെടുക്കുന്നതിൽ ബ്രൂണോ ഫെർണാഡസിനും വലിയ പങ്കുണ്ടായിരുന്നു. പോർചുഗലിനായി ആറാം യൂറോ കപ്പിന് കളത്തിലിറങ്ങി ക്രിസ്റ്റ്യാനോ ചരിത്ര നേട്ടവും സ്വന്തമാക്കി. അഞ്ച് തവണ യൂറോ കപ്പ് കളിച്ച മുൻ സ്പെയിൻ ഗോൾ കീപ്പർ ഐക്കര്‍ കസിയസിനെയാണ് ക്രിസ്റ്റ്യാനോ മറികടന്നത്.

യൂറോ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരവും 39കാരനായ ക്രിസ്റ്റ്യാനോയാണ്. 25 മത്സരങ്ങളില്‍ നിന്ന് 14 ഗോളുകളാണ് താരം നേടിയത്. ഒമ്പത് ഗോളുകളുമായി മുന്‍ ഫ്രഞ്ച് താരം മിഷേല്‍ പ്ലാറ്റിനിയാണ് രണ്ടാമത്. യൂറോ കപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡാണ് പോര്‍ചുഗല്‍ പ്രതിരോധ താരം പെപ്പെ സ്വന്തമാക്കിയത്. 41 വയസ്സും 113 ദിവസവുമാണ് താരത്തിന്‍റെ പ്രായം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments