എപി അനിൽകുമാർ MLAയുടെ ചോദ്യത്തിനാണ് തൻ്റെ കാലത്തെ ഗുണ്ട ആക്രമണങ്ങളെ കുറിച്ച് മുഖ്യമന്ത്രി വെളിപ്പെടുത്തിയത്
തിരുവനന്തപുരം: തൻ്റെ ഭരണ കാലത്ത് ഗുണ്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് 32 പേരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് 20 പേരും രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് ഇതുവരെ 12 പേരും കൊല്ലപ്പെട്ടു.
ഇക്കാലയളവിൽ ഗുണ്ടാ ആക്രമണത്തിൽ പരിക്കേറ്റത് 226 പേർക്കാണ്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് 122 പേർക്കും രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് 104 പേർക്കും ഗുണ്ട ആക്രമണത്തിൽ പരിക്കേറ്റു. 212 കേസുകൾ ഗുണ്ട ആക്രമണത്തിൽ രജിസ്റ്റർ ചെയ്തു. 212 പ്രതികളിൽ 28 പേർക്ക് കോടതി ശിക്ഷ വിധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി