കാട്ടാക്കട:സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഢിപ്പിച്ചശേഷം ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ യുവാവിന് ഏഴു വർഷം കഠിനതടവും 40,000 രൂപ പിഴയും.
പാലക്കാട് തലയ്ക്കശ്ശേരി ചേലപ്പറമ്പ് വീട്ടിൽനിന്ന് പട്ടിത്തറ തൊഴുക്കര ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന സി.പി. രമേഷിനെയാണ് (31) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ്കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതക്ക് ഴ്കണമെന്നും അല്ലെങ്കിൽ ഏഴ് മാസം അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിന്യായത്തിലുണ്ട്. 2021ലാണ് കേസിനാസ്പദമായ സംഭവം.
കുട്ടിയുടെ മാതാപിതാക്കൾ ചൈൽഡ് ലൈൻ വഴി കാട്ടാക്കട പൊലീസിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ. പ്രമോദ് ഹാജരായി.