ദില്ലി: രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട് ഒ​ഴി​യു​മ്പോ​ൾ പ​ക​രം ​​​സ​ഹോ​ദ​രി പ്രി​യ​ങ്ക ഗാ​ന്ധി വ​രാ​ൻ സാ​ധ്യ​ത​ വർദ്ധിക്കുന്നു. കോ​ൺ​ഗ്ര​സ് എ​ടു​ക്കു​ന്ന തീ​രു​മാ​നം വ​യ​നാ​ടി​നെ​യും റാ​യ്ബ​റേ​ലി​യെ​യും സ​ന്തോ​ഷി​പ്പി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​ത് ഇ​തു​കൊ​ണ്ടാ​ണെ​ന്നാണ് വിലയിരുത്തൽ. ഏ​താ​യാ​ലും ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ട​ൻ തീ​രു​മാ​നം എ​ടുക്കും.

റായ്ബറേലിയിൽ മത്സരിക്കാൻ രാഹുൽഗാന്ധി രണ്ടുവർഷം മുമ്പ് തന്നെ തീരുമാനമെടുത്തിരുന്നു എന്നാണ് നേതാക്കൾ പറയുന്നത്. എ​ന്നാ​ൽ ആ​രു​മ​റി​യാ​ത്ത ത​ര​ത്ത​ലി​ൽ എ​ല്ലാം രാ​ഹു​ൽ ര​ഹ​സ്യ​മാ​ക്കി​വെ​ച്ചു.

അ​തേ​സ​മ​യം, ലോ​ക്സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ​ നേ​താ​വി​​ന്റെ ചു​മ​ത​ല​യേ​ൽ​ക്കാ​നു​ള്ള താ​ൽ​പ​ര്യ​ക്കു​റ​വ് രാ​ഹു​ൽ ഗാ​ന്ധി കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു. രാ​ഹു​ൽ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് വി​ശാ​ല കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി ഐ​ക​ക​ണ്ഠ്യേ​ന പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും സം​ഘ​ട​ന​യെ ഒ​രു​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ന് പ​ദ​വി ത​ട​സ്സ​മാ​കു​മെ​ന്ന് രാ​ഹു​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വാ​കു​ന്ന​തോ​ടെ ഡ​ൽ​ഹി വി​ട്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കും.

പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സും ഇ​ൻ​ഡ്യ​സ​ഖ്യ​വും ന​ട​ത്തി​യ മു​ന്നേ​റ്റ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​ഘ​ട​ന​യെ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള തു​ട​ർ​പ്ര​വ​ർ​ത്ത​നം വേ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് രാ​ഹു​ൽ. ഇ​ക്കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചു​കൊ​ണ്ടു മാ​ത്ര​മേ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​കൂ എ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് കൂ​ട്ടി​ച്ചേ​ർ​