
ജി.എസ്.ടി കുടിശിക അടയ്ക്കാതെ 16 ചലച്ചിത്ര താരങ്ങള്‍
തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ ജി.എസ്.ടി കുടിശിക പിരിക്കുന്നതില്‍ നികുതി വകുപ്പിന്റെ അനാസ്ഥ. 16 ചലച്ചിത്ര താരങ്ങള്‍ ജി.എസ്.ടി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ധനമന്ത്രി ബാലഗോപാല്‍ നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി.
എന്നാല്‍, ഏതൊക്കെ ചലച്ചിത്ര താരങ്ങളാണ് വീഴ്ച വരുത്തിയതെന്ന് ബാലഗോപാല്‍ വെളിപ്പെടുത്തിയില്ല. താരങ്ങളുടെ പേര് ബാലഗോപാല്‍ മറച്ചുവച്ചത് എന്തിനെന്ന് വ്യക്തമല്ല. ജി.എസ്.ടി രജിസ്‌ട്രേഷന്‍ എടുത്തിട്ടില്ലാത്ത ചലച്ചിത്ര താരങ്ങളെ കുറിച്ചുള്ള വിവരം ധനമന്ത്രി മറച്ച് വച്ചു.

അവരെ കുറിച്ചുള്ള വിവരം പരിശോധിച്ച് വരികയാണ് എന്നാണ് ബാലഗോപാലിന്റെ മറുപടി. ഈ വര്‍ഷം മാര്‍ച്ച് ആറിന് ഡോ. എം.കെ മുനിര്‍ ഉന്നയിച്ച നിയമസഭ ചോദ്യത്തിന് ധനമന്ത്രി മറുപടി നല്‍കിയത് കഴിഞ്ഞ ദിവസം ആയിരുന്നു. അതും അവ്യക്തമായ മറുപടി. ഖജനാവില്‍ എത്തേണ്ട നികുതി പിരിക്കാതെ ഖജനാവില്‍ പണം ഇല്ലെന്ന് കരയുകയാണ് ധനമന്ത്രി ബാലഗോപാല്‍.
ഈ ഗോപാലൻ വെറുമൊരു ബാലനല്ല.