പിണറായി ഭരണത്തിൽ ട്രഷറി തളർന്നു, ഊരാളുങ്കൽ വളർന്നു!

സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ കൂടുതൽ ഊരാളുങ്കലിൽ; നിക്ഷേപം 2408. 98 കോടി

പിണറായി ഭരണത്തിൽ ഊരാളുങ്കലിൻ്റെ വളർച്ച ശര വേഗത്തിൽ. സ്ഥിര നിക്ഷേപത്തിൻ്റെ പലിശ സർക്കാർ കൂട്ടികൊടുത്തതോടെ ഊരാളുങ്കലിൻ്റെ സ്ഥിര നിക്ഷേപം 2408. 98 കോടിയായി ഉയർന്നു. 2021-22 ൽ 2015.14 കോടിയും 2022- 23 ൽ 2283. 88 കോടിയും 2023- 24 ൽ 2409.09 കോടിയും ആണ് ഊരാളുങ്കലിൻ്റെ സ്ഥിര നിക്ഷേപം.

8.75 ശതമാനമാണ് പലിശ നിരക്ക്. മുതിർന്ന പൗരൻമാർക്ക് 9.25 ശതമാനമാണ് പലിശ നിരക്ക്. 2020 ജൂൺ 11 മുതൽ ആണ് മൂലധനം സ്വരൂപിക്കുന്നതിന് 1 ശതമാനം അധിക പലിശ നിരക്കിൽ സ്ഥിര നിക്ഷേപം സ്വീകരിക്കാൻ സർക്കാർ അനുമതി നൽകിയത്.

ഓരോ വർഷവും ഇത് നീട്ടി കൊടുക്കും. ട്രഷറിയിൽ ഒരു വർഷത്തെ സ്ഥിര നിക്ഷേപത്തിന് 7 ശതമാനം മാത്രമാണ് പലിശ . ട്രഷറിയെ തളർത്തുകയും ഊരാളുങ്കലിനെ വളർത്തുകയും ചെയ്യുന്ന നയം ആണ് പിണറായി സർക്കാർ പിന്തുടരുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments