തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം പി​ൻ​വ​ലി​ച്ച​തി​നു പി​ന്നാ​ലെ ഐ.​എ.​എ​സ് ത​ല​ത്തി​ൽ അ​ഴി​ച്ചു​പ​ണി. ത​ദ്ദേ​ശ വ​കു​പ്പു പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​റാ​യ എം.​ജി. രാ​ജ​മാ​ണി​ക്യ​ത്തെ റ​വ​ന്യൂ-​ദേ​വ​സ്വം സെ​ക്ര​ട്ട​റി​യാ​ക്കി.

അ​മൃ​ത് മി​ഷ​ൻ ഡ​യ​റ​ക്ട​റു​ടെ അ​ധി​ക​ച്ചു​മ​ത​ല​യും ഇ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​കും. വ്യ​വ​സാ​യ ഡ​യ​റ​ക്ട​ർ എ​സ്. ഹ​രി​കി​ഷോ‍റി​നെ പി.​ആ​ർ.​ഡി സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു. വ്യ​വ​സാ​യ, വാ​ണി​ജ്യ വ​കു​പ്പി​ന്റെ​യും കെ.​എ​സ്.​ഐ.​ഡി.​സി എം.​ഡി​യു​ടെ​യും അ​ധി​ക​ച്ചു​മ​ത​ല​യും വ​ഹി​ക്കും.

അ​വ​ധി​ക്കു​ശേ​ഷം മ​ട​ങ്ങി​യെ​ത്തി​യ ടി.​വി. അ​നു​പ​മ​യെ ത​ദ്ദേ​ശ വ​കു​പ്പു സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു. കാ​യി​ക, യു​വ​ജ​ന​കാ​ര്യ സെ​ക്ര​ട്ട​റി പ്ര​ണ​ബ് ജ്യോ​തി​നാ​ഥി​ന് ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​ന്റെ അ​ധി​ക​ച്ചു​മ​ത​ല ന​ൽ​കി. ഐ.​ടി സെ​ക്ര​ട്ട​റി ര​ത്ത​ൻ ഖേ​ൽ​ക്ക​റി​ന് സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ​യും ആ​രോ​ഗ്യ അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ.​രാ​ജ​ൻ ഖൊ​ബ്ര​ഗ​ഡെ​യ്ക്ക് സാം​സ്‌​കാ​രി​ക വ​കു​പ്പി​ന്റേ​യും അ​ധി​ക​ച്ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ണ്ട്.

അ​വ​ധി​യി​ലു​ള്ള ഭ​ണ്ഡാ​രി സ്വാ​ഗ​ത് ര​ൺ​വീ​ർ ച​ന്ദി​ന് പ​ക​രം അ​ഡീ​ഷ​ന​ൽ ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫി​സ​റാ​യ വി.​ആ​ർ. പ്രേം​കു​മാ​റി​നെ ജ​ല അ​തോ​റി​റ്റി എം.​ഡി​യാ​യി നി​യ​മി​ച്ചു. മൈ​നി​ങ്​ ആ​ൻ​ഡ്​​ ജി​യോ​ള​ജി വ​കു​പ്പ് എം.​ഡി​യാ​യ ഹ​രി​ത വി. ​കു​മാ​റി​നെ വ​നി​താ-​ശി​ശു​ക്ഷേ​മ വ​കു​പ്പ് എം.​ഡി​യാ​ക്കി. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വ​കു​പ്പ് ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യാ​യ കെ.​ഹ​രി​കു​മാ​റാ​ണ് പു​തി​യ മൈ​നി​ങ്​ – ജി​യോ​ള​ജി വ​കു​പ്പ് ഡ​യ​റ​ക്ട​ർ. പ​ദ്ധ​തി നി​ർ​വ​ഹ​ണ​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യു​ടെ​യും ഡ​യ​റ​ക്ട​റു​ടെ​യും അ​ധി​ക​ച്ചു​മ​ത​ല​യും അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​വും.

സി​വി​ൽ സ​പ്ലൈ​സ് ജ​ന​റ​ൽ മാ​നേ​ജ​ർ സൂ​ര​ജ് ഷാ​ജി​യെ ന​ഗ​ര​കാ​ര്യ ഡ​യ​റ​ക്ട​റാ​യി മാ​റ്റി​നി​യ​മി​ച്ചു. ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ചീ​ഫ് എ​ക്സി​ക്യു​ട്ടി​വ് ഓ​ഫി​സ​റു​ടെ അ​ധി​ക​ച്ചു​മ​ത​ല​യും വ​ഹി​ക്കും. സ​ർ​വേ ആ​ൻ​ഡ്​​ ലാ​ൻ​ഡ് റെ​േ​ക്കാ​ഡ്സ് വ​കു​പ്പ്​ ഡ​യ​റ​ക്ട​ർ സീ​രാം സാം​ബ​ശി​വ റാ​വു​വി​ന്​ ത​ദ്ദേ​ശ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​റു​ടെ അ​ധി​ച്ചു​മ​ത​ല​യു​ണ്ടാ​കും.