6 മാസത്തെ ക്ഷേമ പെൻഷൻ കുടിശിക നഷ്ടപ്പെടും

Kerala wellfare pension

അനുവദിച്ചത് 2024 മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ ക്ഷേമ പെൻഷൻ എന്ന് ബാലഗോപാലിൻ്റെ നിയമസഭ മറുപടി

ക്ഷേമ പെൻഷൻ കുടിശിക ലഭിക്കില്ല. ആറ് മാസത്തെ ക്ഷേമ പെൻഷൻ കുടിശികയാണ് ആവിയായത്. സാമൂഹ്യ സുരക്ഷ പെൻഷൻ കുടിശിക സംബന്ധിച്ച യു.ഡി.എഫ് എം.എൽ.എമാരുടെ ചോദ്യത്തിനാണ് 2024 മാർച്ച്, ഏപ്രിൽ, മെയ് മാസത്തെ പെൻഷൻ അനുവദിച്ചെന്ന് ബാലഗോപാൽ വ്യക്തമാക്കിയത്.

എന്നാല്‍, വാസ്തവത്തില്‍ അനുവദിച്ചത് 2023 ഒക്ടോബർ, നവംബർ, ഡിസംബർ വരെയുള്ള കുടിശികയാണ്. അത് മറച്ച് വച്ചാണ് ബാലഗോപാലിൻ്റെ നിയമസഭ മറുപടി. 2024 ജനുവരി, ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ സാമൂഹ്യ ക്ഷേമ പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും കുടിശികയാണ്.

ആറ് മാസത്തെ കുടിശികയാണ് ധനവകുപ്പ് വെട്ടിയത്. 900 കോടി രൂപയാണ് ഒരു മാസം പെൻഷൻ കൊടുക്കാൻ വേണ്ടത്. 6 മാസത്തെ ക്ഷേമ പെൻഷൻ വെട്ടിമാറ്റിയതിലൂടെ പാവങ്ങൾക്ക് ലഭിക്കേണ്ട 5400 കോടി രൂപയാണ് സർക്കാർ അപഹരിച്ചത്.

മുൻകാലങ്ങളിൽ ക്ഷേമ പെൻഷൻ അനുവദിക്കുമ്പോൾ ഏത് മാസത്തെയാണ് എന്ന് വ്യക്തമാക്കുമായിരുന്നു. കുടിശിക മാസങ്ങൾ ആയതോടെ ക്ഷേമ പെൻഷൻ അനുവദിക്കുന്ന ഉത്തരവിൽ മാസം വ്യക്തമാക്കിയിരുന്നില്ല. ക്ഷേമ പെൻഷൻ അപഹരിക്കാനുള്ള നീക്കം ബാലഗോപാലിൻ്റെ പ്ലാൻ ബി ആണോ എന്ന ചോദ്യമാണ് ഉയരുന്നത്.

5 1 vote
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Jayarajan PV
Jayarajan PV
5 months ago

ഇതെന്തിനാണാവോ വാർത്തകളെ ഇങ്ങനെ വളച്ചൊടിക്കുന്നത്?!!. ആറു മാസത്തെ കുടിശ്ശിക ലഭിക്കില്ലെന്ന് മറുപടിയിൽ എവിടെയാണ് പറഞ്ഞിരിക്കുന്നത്..? ബഡ്ജറ്റിൽ പറഞ്ഞതനുസരിച് മാർച്ച്‌, ഏപ്രിൽ, മെയ്‌ എന്നീ മാസങ്ങളിൽ പെൻഷൻ കൊടുത്തു എന്നേ പറയുന്നുള്ളു. ഒരു മാസത്തെ പെൻഷൻ വീതം മേല്പറഞ്ഞ മാസങ്ങളിൽ എല്ലാവർക്കും കിട്ടിയിട്ടുമുണ്ട്. അത് ഒക്ടോബർ, നവംബർ, ഡിസംബർ എന്നീ മാസങ്ങളിലേതാണെന്ന് ‘സേവനയുടെ വെബ്സൈറ്റിൽ ഓരോ ഉപഭോ ക്താക്കളുടെയും അക്കൗണ്ടിൽ വ്യക്തമായി പറയുന്നുമുണ്ട്. അല്ലാതെ കുടിശ്ശിക ഇനി ലഭിക്കില്ലെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ‘ആവിയായി, വെട്ടിമാറ്റി, അപഹരിക്കുക തുടങ്ങിയ പദങ്ങൾ പ്രയോഗിച്ച് വെറുതെ എന്തിനാ പ്രായമായ പെൻഷൻ പാവങ്ങളെ ആശയക്കുഴപ്പത്തലാക്കുന്നത്..? കുടിശ്ശിക കൊടുക്കുന്നില്ലെങ്കിൽ സർക്കാർ ഒഫീഷ്യൽ ഓർഡർ ഇറക്കും. ‘വായീ തോന്നിയത് കോതക്ക് പാട്ട്’ എന്നു പറഞ്ഞത് പോലെ വായീതോന്നിയത് എഴുതി പ്രസിദ്ധീകരിക്കാൻ ഓരോ മഞ്ഞ പത്രങ്ങളും..!!