CrimeNational

അധ്യാപികയുടെ നഗ്ന ചിത്രം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത രണ്ട് ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍

മൊറാദാബാദ്:ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ അധ്യാപികയുടെ നഗ്ന ചിത്രം നിര്‍മ്മിച്ചതിനും അത് പ്രചരിപ്പിച്ചതിനും ഹൈ സ്‌കൂള്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസ് എടുത്തു. യുപിയിലെ മൊറാദാബാദിലെ ഒരു സ്‌കൂളിലെ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

വ്യാഴാഴ്ചയാണ് വിഷയത്തില്‍ ഞങ്ങള്‍ക്ക് പരാതി ലഭിച്ചതെന്ന് സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) മനീഷ് സക്സേന പറഞ്ഞു. ഐടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

വ്യാജ അശ്ലീല ചിത്രം പകര്‍ത്താന്‍ ഇരുവരും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപകരണങ്ങള്‍ ഉപയോഗിച്ചു. പിന്നാലെ വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും പ്രതികള്‍ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ഇരയാക്കപ്പെട്ട അധ്യാപികത തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *