ടി20 ലോകകപ്പില്‍ വിരാട് കോലിയെ ഓപ്പണറാക്കിയുള്ള ഇന്ത്യയുടെ പരീക്ഷണം വീണ്ടും പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണ്. അയര്‍ലാന്‍ഡുമായുള്ള ആദ്യ മല്‍രത്തിനു പിന്നാലെ പാകിസ്താനെതിരായ സൂപ്പര്‍ പോരാട്ടത്തിലും കോലി നിരാശപ്പെടുത്തി. മൂന്നു ബോളുകളുടെ ആയുസ് മാത്രമേ കോലിക്കുണ്ടായുള്ളു.

ഇതോടെ കോലിയെ ഓപ്പണറാക്കിയുള്ള പരീക്ഷണം ഇന്ത്യ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. നേരത്തേ അയര്‍ലാന്‍ഡുമായുള്ള ആദ്യ കളിയിൽ കോഹ്ലി നേടിയത് അഞ്ചു ബോളില്‍ ഒരേയൊരു റണ്‍സ്.

സ്ഥിരം ഓപ്പണര്‍ യശസ്വി ജയ്‌സാളിനെ പുറത്തിരുത്തിയാണ് ലോകകപ്പില്‍ കോലിയെ ഓപ്പണിങിലേക്കു എത്തിച്ചത്. കഴിഞ്ഞ ഐപിഎല്ലില്‍ റോയല് ചാലഞ്ചേഴ്‌സിനു വേണ്ടി ഓപ്പണറായി മികച്ച പ്രകടനം കാഴ്ചവെച്ചു എന്നതാണ് കാരണം. പക്ഷെ ഇന്ത്യന്‍ ജഴ്‌സിയില്‍ കോലിക്കു ഈ ഫോം ആവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല.

ഇതോടെയാണ് ആരാധകര്‍ രംഗത്തെത്തിയത്. സ്‌പെഷ്യലിസ്റ്റ് ഓപ്പണറായ യശസ്വി ജയ്‌സ്വാള്‍ ടീമിലുള്ളപ്പോള്‍ എന്തിനാണ് ഇത്തരമൊരു പരീക്ഷണമെന്നാണ് ചോദ്യം. മാത്രവുമല്ല തുടർച്ചയായി ടി20 മത്സരങ്ങളിൽ പരാജയപ്പെടുന്ന ശിവം ദുബൈയെ വീണ്ടും ടീമിൽ ഉൾപ്പെടുത്തുന്നതിന് എതിരെയും വിമർശനം ഉയർന്നു കഴിഞ്ഞു.