
T20 World Cup: ഇന്ത്യ-പാകിസ്ഥാൻ ത്രില്ലർ പോരാട്ടത്തിന് പണി കിട്ടുമോ? മഴ ഭീഷണിയായാല്‍ പിന്നെ സംഭവിക്കാൻ പോകുന്നത് ഇങ്ങനെ..
ടി-20 ലോകകപ്പിൽ നാളെ നടക്കുന്ന വാശിയേറിയ പോരാട്ടത്തില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ എത്തുകയാണ്. ഇരു ടീമുകളും കൊമ്പുകോര്‍ക്കുമ്പോള്‍ ഗ്രൗണ്ടില്‍ മാത്രമല്ല ആരാധകര്‍ക്കിടയിലും വലിയ ആവേശമാണ് നിറഞ്ഞുനില്‍ക്കുക.
എന്നാല്‍ ന്യൂയോര്‍ക്കിലെ നസാവും കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-പാക് പോരാട്ടം മഴ മുടക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം. (India Vs Pakistan)
കാലാവസ്ഥ പ്രവചനമനുസരിച്ച് ജൂണ്‍ ഒമ്പതിന് 50 ശതമാനത്തിലധികം മഴ പെയ്യാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മത്സരം തുടങ്ങി അരമണിക്കൂറിന് ശേഷം രാവിലെ 11 മണിമുതല്‍ മഴപെയ്യാന്‍ 51 ശതമാനം സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ന്യൂയോര്‍ക്കിലെ നസ സ്റ്റേഡിയത്തില്‍ വൈകുന്നേരം നാലുമണിവരെ 45 ശതമാനം മുതല്‍ 50 ശതമാനം വരെ മഴപെയ്യുമെന്നും അതിനു ശേഷം മഴ 30 ശതമാനമായി കുറയുമെന്നുമാണ് കാലാവസ്ഥ റിപ്പോര്‍ട്ട് പറയുന്നത്. മഴ നിര്‍ത്താതെ പെയ്യുകയാണെങ്കില്‍ കളി ഉപേക്ഷിക്കാനുള്ള സാധ്യതയും മുന്നിലുണ്ട്.
കളിച്ച ആദ്യ മത്സരത്തിൽ യുഎസ് എയോട് പാകിസ്താൻ ഞെട്ടിക്കുന്ന തോൽവി ഏറ്റു വാങ്ങിയിരുന്നു. ഇത് ടീമിന്റെ സൂപ്പർ എട്ട് സാധ്യതകൾക്കും കനത്ത ആഘാതമാണ് സമ്മാനിക്കുന്നത്. ഇന്ത്യയ്ക്കെതിരായ കളിയിൽ ജയിച്ചില്ലെങ്കിൽ പാകിസ്താൻ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടാതെ പുറത്താകാൻ സാധ്യത കൂടുതലാണ്.

അതിനാൽ ഈ കളി നടക്കേണ്ടത് പാകിസ്താനെ സംബന്ധിച്ച് അനിവാര്യമാണ്. മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെടുകയാണെങ്കിൽ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടാൻ മറ്റ് ടീമുകളുടെ മത്സര ഫലങ്ങളും ആശ്രയിക്കേണ്ട ഗതികേടിലേക്ക് പാകിസ്ഥാൻ വീണേക്കും. അതേസമയം ആദ്യ മത്സരത്തില്‍ ഇന്ത്യ അയര്‍ലാന്‍ഡിനെ എട്ട് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.