അമേഠിയിൽ തോറ്റ സ്മൃതി ഇറാനിയെ മോദി കൈവിടില്ല. രാജ്യസഭ സീറ്റ് നൽകി വിശ്വസ്തയായ സ്മൃതിയെ തിരിച്ച് കൊണ്ട് വരും. സ്മൃതി ഇറാനി ഉൾപ്പെടെ 15 കേന്ദ്രമന്ത്രിമാരാണ് തോറ്റത്.
സ്മൃതിയുടെ തോൽവി നരേന്ദ്ര മോദിയെ ഞെട്ടിച്ചിരുന്നു. രാഹുൽ ഗാന്ധി അമേഠിയിൽ മൽസരിക്കാതെ റായ് ബറേലിയിൽ മൽസരിക്കാൻ പോയതോടെ സ്മൃതി ഇറാനിയുടെ ഭൂരിപക്ഷം കുത്തനെ ഉയരും എന്നായിരുന്നു മോദി അടക്കമുള്ളവർ പ്രതീക്ഷിച്ചിരുന്നത്.
2019ൽ രാഹുൽ ഗാന്ധിക്കെതിരെ നേടിയ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് സ്മൃതി ഇറാനി ഇത്തവണയും അമേത്തിയിൽ മത്സരത്തിനിറങ്ങിയത്. എന്നാൽ കോൺഗ്രസ് സ്ഥാനാർഥി കിഷോരിലാൽ ശർമക്ക് അനുകൂലമായ ജനവിധിയാണ് ഇക്കുറി മണ്ഡലത്തിൽ ഉണ്ടായത്.
1,67,196 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിലാണ് കിഷോരിലാൽ അമേഠിയിൽ വിജയകൊടി പാറിച്ചത്. സ്മൃതി ഇറാനി 2014ലാണ് രാഹുൽ ഗാന്ധിയെ നേരിടാൻ അമേഠിയിലെത്തിയത്. 2019ൽ രണ്ടാമൂഴത്തിലാണ് രാഹുൽ ഗാന്ധിയെ തോൽപ്പിച്ചത്.
രാഹുൽ ഗാന്ധിയുടെ വീട്ടിലെ വേലക്കാരനാണ് കിഷോരിലാലെന്നും തനിക്കൊത്ത എതിരാളി അല്ലെന്നും സ്മൃതി ആക്ഷേപിച്ചിരുന്നു. ഫലം വന്നപ്പോൾ സ്മൃതി ആക്ഷേപിച്ച വേലക്കാരൻ എം.പി ആയി. നാണം കെട്ട് അമേഠിയിൽ നിന്നിറങ്ങേണ്ടി വന്നതിൽ ഖിന്നയാണ് സ്മൃതി.
രാജ്യസഭ കിട്ടുന്നതോടെ സ്മൃതി വീണ്ടും ശ്രദ്ധാകേന്ദ്രമാകും. രാജ്യസഭ വഴി മന്ത്രിസഭയിലെത്താനും സാധ്യതയുണ്ട്.
സ്‌മൃതികൾ ഉണ്ടായിരിക്കണ്ടത് അത്യാവശ്യമാണ്. അത് നഷ്‍ടപ്പെട്ടാൽ തീർന്നു. പിന്നെ അൽഷിമേഴ്‌സ് രോഗം വന്ന പോലെയാവും.