News

വിവാഹേതര ബന്ധമാരോപിച്ച് പിരിച്ചുവിട്ട ഓഫിസറെ തിരിച്ചെടുത്തില്ല; സുപ്രിം കോടതി ഇടപെടൽ

ന്യു ഡൽഹി: വിവാഹേതര ബന്ധം ആരോപിച്ച് പുറത്താക്കിയ ജുഡീഷ്യൽ ഓഫീസറെ ജോലിയിൽ തിരിച്ചെടുക്കാത്ത പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധിയും പഞ്ചാബ് സർക്കാരിനെയും വിമർശിച്ച് സുപ്രീം കോടതി. ജോലിയിൽ തിരിച്ചെടുക്കണമെന്ന ഇവരുടെ ആവശ്യം ഹൈക്കോടതി തള്ളിയത് ശരിയല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. പുറത്താക്കിയതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു എന്നാൽ പുരുഷ ഓഫിസറുടെ ഹർജി തള്ളിയ ഹൈക്കോടതി തൊട്ടടുത്ത ദിവസം വനിതാ ഉദ്യോഗസ്ഥയെ തിരികെ എടുക്കാനും ഉത്തരവിട്ടു. ഒരേ കേസിൽ ആണ് ഹൈക്കോടതി രണ്ട് നിലപാട് സ്വീകരിച്ചത് ഇത് സുപ്രീം കോടതി തള്ളി.

2018 ലാണ് വിവാഹേതര ബന്ധം ആരോപിച്ച് ജുഡീഷ്യൽ ഓഫീസർമാരെ പുറത്താക്കിയത്. പിന്നീട് ഇരുവരും ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. അതെ വർഷം ഒക്റ്റോബർ 25നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. വനിതാ ഓഫീസറെ മാത്രം തിരിച്ചെടുത്തതിന് പിന്നാലെ പുരുഷ ഓഫിസർ വീണ്ടും ഹൈക്കോടതിയിൽ അപ്പീൽ നൽകി. എന്നാൽ ഇതും തള്ളിയതിനെ തുടർന്നാണ് സുപ്രിം കോടതിയെ സമീപിച്ചത്. ഒരാളെ തിരിച്ചെടുത്തതിലൂടെ വിവാഹേതര ബന്ധമെന്ന ആരോപണം ശരിയല്ലെന്ന് തെളിഞ്ഞെന്നും വാദി കോടതിയിൽ വാദിച്ചു.

തീരുമാനം പുനഃപരിശോധിക്കാൻ സുപ്രീം കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. തീരുമാനം പുനഃപരിശോധിച്ച സർക്കാർ 2024 ഏപ്രിൽ 2-ന് വീണ്ടും ഇയാളെ പിരിച്ചുവിട്ട നോട്ടീസ് നൽകി. എന്നാൽ സുപ്രിം കോടതി പിരിച്ചുവിടൽ ഉത്തരവ് റദ്ദാക്കിയിരിക്കുകയാണ്. ജീവനക്കാരനെ സർവീസിൽ തിരിച്ചെടുക്കണമെന്നും നിർദ്ദേശങ്ങൾക്കനുസരിച്ച് മുന്നോട്ടുപോകണമെന്നും ബെഞ്ച് ഉത്തരവിട്ടു.

ഓഫിസറെ സർവീസിലേക്ക് തിരിച്ചെടുക്കാത്തതിൽ ഹൈക്കോടതിയുടെയും സംസ്ഥാനത്തിൻ്റെയും നിഷ്‌ക്രിയത്വത്തിൽ ന്യായീകരണമൊന്നും കാണുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ നാലംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

പരാതിക്കാരന് മേൽപ്പറഞ്ഞ കാലയളവിലെ മുഴുവൻ ശമ്പളത്തിനും അർഹതയുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഉദ്യോ​ഗസ്ഥന്റെ ഭാര്യയാണ് ആരോപണവുമായി രം​ഗത്തെത്തിയത്. ജുഡീഷ്യൽ സൂക്ഷ്മപരിശോധനയിൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയിരുന്നു. വിഷയം പുനഃപരിശോധിക്കാൻ ഹൈക്കോടതിയുടെ ഫുൾ ബെഞ്ചിനോട് സുപ്രിം കോടതി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *