Loksabha Election 2024

244 കടന്ന് NDA മുന്നേറ്റം; കനത്ത മത്സരം കാഴ്ച്ചവെച്ച് INDIA

ന്യൂഡല്‍ഹി: വാരണാസി മണ്ഡലത്തില്‍ നരേന്ദ്ര മോദി പിന്നില്‍ ആയതുള്‍പ്പെടെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് കനത്ത തിരിച്ചടി നല്‍കി ഇന്ത്യ മുന്നണി. 244 എന്‍.ഡി.എ, 243 ഇന്ത്യമുന്നണി എന്ന നിലയിലാണ് മത്സരം നടക്കുന്നത്.

റായ്ബറേലിയിലും വയനാട്ടിലും രാഹുല്‍ ഗാന്ധി തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തുകയാണ്. ഗുജറാത്തില്‍ അഞ്ച് സീറ്റുകളില്‍ ഇന്ത്യ സഖ്യം മുന്നേറുന്നു. മഹാരാഷ്ട്രയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 25 സീറ്റുകളില്‍ മഹായുതി സഖ്യവും 20 സീറ്റുകളില്‍ ഇന്ത്യ സഖ്യവും ലീഡ് ചെയ്യുന്നു.

വോട്ടെണ്ണൽ ഒരു മണിക്കൂറിനോട് അടുക്കുമ്പോൾ ലീഡ് നിലയിൽ എൻഡിഎ മുന്നണി കേവല ഭൂരിപക്ഷം പിന്നിട്ടു. നിലവിൽ മൂന്നൂറിലധികം സീറ്റുകളിലാണ് എൻഡിഎയുടെ സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നത്. ഇന്ത്യ മുന്നണി 170 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

തുടർഭരണമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളുടെ ആത്മവിശ്വാസത്തിൽ സർക്കാർ രൂപീകരണ ചർച്ചകൾക്കു പോലും തുടക്കമിട്ട എൻഡിഎയുടെ നിലപാട് ശരിവയ്ക്കുന്നതാണ് ആദ്യ സൂചനകൾ. എക്സിറ്റ് പോളല്ല കാര്യമെന്നും ജനമെഴുതിയ വിധി അനുകൂലമാകുമെന്നും പ്രതിപക്ഷ ഇന്ത്യാസഖ്യവും പ്രതീക്ഷ കൈവിടുന്നില്ല. 295 സീറ്റിൽ കുറയില്ലെന്നാണ് ഇന്ത്യ സഖ്യത്തിന്റെ പ്രതീക്ഷ.

2019 ൽ എൻഡിഎയ്ക്ക് 352 സീറ്റാണ് ലഭിച്ചത്. ഇത്തവണയും എൻഡിഎ 350 സീറ്റിലധികം നേടുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചിട്ടുള്ളത്. ചില ഫലങ്ങൾ, എൻഡിഎ 400 കടക്കുമെന്നും പറയുന്നു. 44 ദിവസം നീണ്ട തിരഞ്ഞെടുപ്പു പ്രക്രിയ ആണ് അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നത്. ഏപ്രിൽ 19ന് ആയിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്; കഴിഞ്ഞ ഒന്നിന് അവസാന ഘട്ടം നടന്നു.

Leave a Reply

Your email address will not be published. Required fields are marked *