Gulf

ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറി 1 മില്യൺ ഡോളർ അടിച്ച് ഇന്ത്യക്കാരൻ

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയര്‍ നറുക്കെടുപ്പില്‍ ഒരു മില്യൺ ഡോളര്‍ (എട്ട് കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ഇന്ത്യക്കാരന്‍.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബുധനാഴ്ച നടന്ന നറുക്കെടുപ്പിലാണ് ഇന്ത്യക്കാരനായ ചിമലക്കൊണ്ട കൃഷ്ണ കോടികള്‍ സമ്മാനം നേടിയത്.

ദുബായ് ഡ്യൂട്ടി ഫ്രീ പ്രൊമോഷന്‍ ആരംഭിച്ച 1999 മുതല്‍ സമ്മാനം നേടുന്ന 230-ാമത് ഇന്ത്യക്കാരനാണ് ഇദ്ദേഹം. മില്ലെനിയം മില്ലെനയര്‍ നറുക്കെടുപ്പിന് പിന്നാലെ നടന്ന ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ നറുക്കെടുപ്പിൽ ദുബൈയിൽ മെഡിക്കൽ ഇൻ‍ഡസ്ട്രീസ് കമ്പനി ജനറൽ മാനേജരായ ഇന്ത്യക്കാരൻ ഹെൻറി പോളിന് മെര്‍സിഡീസ് ബെന്‍സ് എസ് 500 കാര്‍ സമ്മാനമായി ലഭിച്ചു. കഴിഞ്ഞ 15 വര്‍ഷമായി സ്ഥിരമായി ദുബൈ ഡ്യൂട്ടി ഫ്രീ പ്രൊമോഷനുകളില്‍ പങ്കെടുത്ത് വരികയാണ് അദ്ദേഹം.

നറുക്കെടുപ്പില്‍ യുഎഇ സ്വദേശി ഇബ്രാഹിം അൽ നുഐമിക്കും മെഴ്സിഡീസ് ബെൻസ് ജി 63 കാർ സമ്മാനമായി ലഭിച്ചു. അജ്മാനിലെ ക്ലീനിങ് കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് കെ. എസ്. അജാസ്മോന് ആഢംബര ബൈക്ക് സമ്മാനമായി ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *