
Loksabha Election 2024News
കേരളത്തില്‍ യുഡിഎഫിനു മുന്‍തൂക്കം; സിപിഎമ്മിന് പൂജ്യം; ബിജെപി അക്കൗണ്ട് തുറക്കും: എക്‌സിറ്റ് പോള്‍
കേരളത്തില്‍ കൂടുതല്‍ സീറ്റുകളില്‍ യു.ഡി.എഫ് വിജയിക്കുമെന്ന് ടൈംസ് നൗ – ഇ.ടി.ജി എക്‌സിറ്റ് പോള്‍. യു.ഡി.എഫ് 14 മുതല്‍ 15 സീറ്റുകള്‍ വരെ നേടും. എല്‍.ഡി.എഫ് നാലും ബി.ജെ.പി ഒരു സീറ്റും നേടുമെന്നുമാണ് ടൈംസ് നൗവിന്റെ എക്‌സിറ്റ് പോള്‍ പ്രവചനം.
ഇന്ത്യ ടുഡേ യുഡിഎഫിനു 17മുതല്‍ 18വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. എല്‍ഡിഎഫിന് പൂജ്യം മുതല് ഒന്നുവരെയും എന്‍ഡിഎ മൂന്ന് സീറ്റുകള്‍ വരെ നേടിയെക്കുമെന്നും ഇന്ത്യ ടുഡേ പ്രവചിക്കുന്നു. യുഡിഎഫ് 17-19, എല്‍ഡിഎഫ് 0, എന്‍ഡിഎ 3 എന്നാണ് എബിപിയുടെ എക്‌സിറ്റ് പോള്‍ പറയുന്നത്. പുറത്തുവന്ന എല്ലാ എക്‌സിറ്റ് പോളുകളിലും ബിജെപി അക്കൗണ്ട് തുറക്കുമെന്നു തന്നെയാണ് പ്രവചനം.
കേരളത്തിലെ ഫലം സംബന്ധിച്ച് എക്‌സിറ്റ് പോൾ
ടൈംസ് നൗ – ഇടിജി | യുഡിഎഫ് – 14–15, എൽഡിഎഫ് – 4, എൻഡിഎ – 1 |
എബിപി– സി വോട്ടർ | യുഡിഎഫ് – 17 –19, എൽഡിഎഫ് – 0, എൻഡിഎ – 1–3 |
ഇന്ത്യടുഡേ– ആക്സിസ് മൈ ഇന്ത്യ | യുഡിഎഫ് – 17–18, എൽഡിഎഫ് – 1, എൻഡിഎ – 2–3 |
ഇന്ത്യടിവി– സിഎൻഎക്സ് | യുഡിഎഫ് – 13 –15, എൽഡിഎഫ് – 3 – 5, എൻഡിഎ – 1–3 |
ടിവി–9 1 | യുഡിഎഫ് – 16, എൽഡിഎഫ് – 3, എൻഡിഎ – |
വിഎംആർ | യുഡിഎഫ് – 19, എൽഡിഎഫ് – 0, എൻഡിഎ – 1 |