
ട്രഷറി നിയന്ത്രണം കടുപ്പിച്ച് സർക്കാർ. നാളെ മുതൽ 5000 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിൻ്റെ പ്രത്യേക അനുമതി വേണം. നിലവിൽ 5 ലക്ഷം രൂപയുടെ ബില്ലുകൾ വരെ ട്രഷറിയിൽ നിന്ന് മാറുന്നുണ്ടായിരുന്നു.
ഇതാണ് 5000 രൂപയായി കുറച്ചത്. ട്രഷറി ഓവർഡ്രാഫ്റ്റിലാണ്.ഈ മാസം 28 ന് 3500 കോടി സംസ്ഥാനം കടം എടുക്കുന്നുണ്ട്.
അതോടെ ഓവർഡ്രാഫ്റ്റ് ഒഴിവാകും. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടവും സാമ്പത്തിക വർഷത്തിൻ്റെ തുടക്കത്തിലുള്ള ചെലവ് കുറവും ഉള്ളതുകൊണ്ട് മാത്രമാണ് ട്രഷറി തുറന്ന് പ്രവർത്തിപ്പിക്കാൻ സാധിക്കുന്നത്.
ലോക കേരള സഭ പോലെ സർക്കാരിന് താൽപര്യമുള്ള പരിപാടികൾക്ക് ധനവകുപ്പിൽ നിന്ന് പ്രത്യേക അനുമതി ലഭിക്കും. ജൂൺ 15 വരെ ട്രഷറി നിയന്ത്രണം 5000 രൂപയായി തുടരും.