സെക്രട്ടേറിയറ്റ് നിയമ വകുപ്പിൽ പ്രൊമേഷൻ തടയാൻ പൊതുഭരണ വകുപ്പിൽ കൂട്ട പരാതി

Kerala government secretariat

തിരുവനന്തപുരം: നിയമ വകുപ്പിൽ വിരമിക്കാൻ മാസങ്ങൾ മാത്രം അവശേഷിക്കുന്ന ഉദ്യോഗസ്ഥരുടെ അവസാന പ്രൊമോഷനും തടയാൻ ശ്രമിച്ച് ഒരു സംഘം കൂട്ട പരാതിയുമായി പൊതുഭരണ വകുപ്പിൽ.

സെക്രട്ടേറിയറ്റ് നിയമ വകുപ്പിലെ എഴുപതോളം ഉദ്യോഗസ്ഥരാണ് തങ്ങളുടെ പ്രൊമോഷൻ തടസ്സപ്പെട്ട് ദുരിതത്തിലായിട്ടുള്ളത്.
നിയമ വകുപ്പിലെ അണ്ടർ സെക്രട്ടറി മുതൽ സ്പെഷ്യൽ സെക്രട്ടറി തലം വരെയുള്ള ഉദ്യോഗസ്ഥരുടെ പ്രമോഷൻ തടയാൻ സീനിയോറിറ്റി വിഷയം ഉന്നയിച്ചുള്ള ചിലരുടെ പരാതി കാരണം വിരമിക്കാൻ മാസങ്ങൾ മാത്രം അവശേഷിക്കുന്ന ഉദ്യോഗസ്ഥർ ധർമ്മസങ്കടത്തിലാണ്.

സർവ്വീസ് കാലയളവിൽ ഏക പ്രമോഷൻ മാത്രം ലഭിച്ച് ഈ മാസവും വരുന്ന മാസങ്ങളിലും ചിലർ സർവ്വീസിൽ നിന്നു വിരമിക്കുകയാണ്. വസ്തുതാ വിരുദ്ധവും അടിസ്ഥാനരഹിതവുമായ കാരണങ്ങൾ പറഞ്ഞ് ചിലരുടെ പരാതിയുമായുള്ള നീക്കം ഉദ്യോഗസ്ഥരുടെ അവസാന പ്രതീക്ഷയും മങ്ങലേൽപ്പിക്കുന്നതും നിരാശപ്പെടുന്നതുമാണ്. നിയമ വകുപ്പിലെ അണ്ടർ സെക്രട്ടറി മുതൽ സ്പെഷ്യൽ സെക്രട്ടറി വരെയുള്ളവരുടെ പ്രൊമോഷൻ പൊതുഭരണ ഇ-വകുപ്പാണ് നിയന്ത്രിക്കുന്നത്.

സീനിയോറിറ്റി, ഡിപാർട്ട്മെന്റൽ സ്ഥാനക്കയറ്റം എന്നിവയടക്കം നിയന്ത്രിക്കുന്നത് പൊതുഭരണ വകുപ്പാണ്. ചിലരെ ടാർജറ്റ് ചെയ്ത് നശിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇപ്പോൾ ചിലർ ഹൈക്കാടതി തള്ളിയ സീനിയോറിറ്റി വിഷയത്തിൽ ആരോപണങ്ങൾ വീണ്ടും ഉന്നയിച്ച് പരാതി സമർപ്പിച്ചിരിക്കുന്നത്. പൊതുഭരണ വകുപ്പാകട്ടെ പരാതി പരിഹരിച്ച ശേഷം മാത്രം മതി സ്ഥാനക്കയറ്റത്തിനായുള്ള സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിക്കുന്നതും ഡിപ്പാർട്ട്മെന്റൽ പ്രൊമോഷൻ കമ്മിറ്റി കൂടുന്നതും എന്ന നിലപാട് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്. കഴിഞ്ഞ ഒരു മാസക്കാലമായി സ്ഥാനക്കയറ്റം സംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ തീർപ്പ് കാത്ത് പൊതുഭരണ വകുപ്പിൽ നീണ്ട വിശ്രമത്തിലാണ്.

പരാതി സമർപ്പിച്ച സംഘം നിയമ വകുപ്പിൽ പരാതി നൽകുന്നതിന് പകരം പൊതുഭരണ സ്പെഷ്യൽ ഇ-വകുപ്പിൽ നേരിട്ട് പരാതി സമർപ്പിച്ചാണ് എഴുപതോളം പേരുടെ സ്ഥാനക്കയറ്റം തടഞ്ഞിരിക്കുന്നത്. ഇതിനിടെ ഈ സംഘം അപ്പീലുമായി സുപ്രീം കോടതിയിൽ പോയെങ്കിലും നിയമ വകുപ്പ് കാവിയറ്റ് ഫയൽ ചെയ്തിരിക്കുന്നതിനാൽ അപ്പീൽ സമർപ്പിക്കാനാകാതെ മടങ്ങുകയായിരുന്നു.

ഇതിനു ശേഷമാണ് പൊതുഭരണ വകുപ്പിനെ പരാതിയുമായി സമീപിച്ചത്. നാലു പേരാണ് പരാതിക്കാർ എന്നറിയുന്നു. ഇതിൽ ഒരാൾക്ക് താൽക്കാലിക പ്രൊമോഷൻ വേണമെന്ന ആവശ്യവും ഉന്നയിച്ചിരിക്കുകയാണ്. നിയമവകുപ്പ് പരാതി പരിഹരിക്കാൻ നിരവധി തവണ പൊതുഭരണ വകുപ്പുമായി കത്ത് ഇടപാട് നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ മാസം അവസാനം പെൻഷൻ ആകുന്ന ജീവനക്കാർ വിദേശത്ത് നിന്നു പത്തൊൻപതിന് എത്തുന്ന മുഖ്യന്ത്രിയിൽ പ്രതീക്ഷ അർപ്പിച്ച് ഇപ്പോൾ കാത്തിരിക്കുകയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments