
കല്യാണി പ്രിയദർശന്റെ വിവാഹം കഴിഞ്ഞോ ; വരൻ സീരിയൽ നടൻ
മലയാളികളുടെ പ്രിയ യുവതാരമാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകളായ കല്യാണിയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. എന്തെന്നാൽ വൈറൽ വീഡിയോയിൽ നവവധുവിന്റെ വേഷത്തിൽ അതീവ സുന്ദരിയായാണ് കല്യാണി പ്രിയദർശനെ കാണാനാകുക. അതേസമയം, വരൻ മറ്റാരുമല്ല സീരിയൽ താരം ശ്രീറാം രാമചന്ദ്രനാണ്.

ശ്രീറാമിന്റെ സോഷ്യൽമീഡിയ പേജിലാണ് വീഡിയോ പുറത്തുവന്നത്. യെസ് പറയുന്ന നിമിഷങ്ങളാണ് നമ്മളെ ഹാപ്പിയാക്കുന്നത് എന്ന തലക്കെട്ടോടെയാണ് ശ്രീറാം കല്യാണിക്കൊപ്പമുള്ള വീഡിയോ പങ്കുവച്ചത്. വീഡിയോ നിമിഷ നേരം കൊണ്ടുതന്നെ വൈറലായെന്ന് പറയാം. അതേസമയം, ശ്രീറാമും കല്യാണിയും വിവാഹിതരായോ എന്നായിരുന്നു വീഡിയോ കാണുന്നവരുടെയെല്ലാം സംശയം. കസ്തൂരിമാൻ സീരിയലിലൂടെ മലയാളികളുടെ പ്രിയങ്കരനായ ശ്രീറാം വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. അതുകൊണ്ട് തന്നെ ശ്രീറാം വീണ്ടും വിവാഹിതനായോ എന്ന സംശയം ഉയർന്നു വന്നു.

എന്നാൽ എന്താണ് സത്യമെന്ന് വ്യക്തമാക്കി ശ്രീറാം തന്നെ രംഗത്തെത്തി. കല്യാണിയുമായുള്ള വിവാഹമൊന്നും കഴിഞ്ഞിട്ടില്ല. ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള വീഡിയോ ആണെന്നാണ് ശ്രീറാം പറഞ്ഞത്. യെസ് ഭാരത് വെഡ്ഡിങ് കലക്ഷൻസിന്റെ പരസ്യത്തിലാണ് കല്യാണിക്കൊപ്പം ശ്രീറാം അഭിനയിച്ചത്. ആദ്യമായാണ് കല്യാണി പ്രിയദർശനൊപ്പം ശ്രീറാം ഒരു പരസ്യ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.