ഇന്ത്യാ സംഖ്യം 315 സീറ്റ് നേടുമെന്നും എൻ.ഡി.എ 195 സീറ്റിൽ ഒതുങ്ങുമെന്നും മമത ബാനർജി. അധികാരത്തിൽ എത്തുന്ന ഇന്ത്യാ സംഖ്യത്തെ തൃണമൂൽ കോൺഗ്രസ് പുറത്ത് നിന്ന് പിന്തുണയ്ക്കുമെന്നും മമത പറഞ്ഞു.
400 സീറ്റുകളുമായി ഹാട്രിക് വിജയം കരസ്ഥമാക്കും എന്നായിരുന്നു തെരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തിലെ മോദിയുടെ അവകാശവാദം. എന്നാൽ ഓരോ ഘട്ടം കഴിയുമ്പോഴും എൻ.ഡി.എ യുടെ ഗ്രാഫ് ഇടിയുകയായിരുന്നു. 400 സീറ്റ് എന്ന അവകാശവാദത്തിൽ നിന്ന് മോദി പിൻവാങ്ങുന്ന കാഴ്ചക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.
10 വർഷം ഭരിച്ച സർക്കാരിൻ്റെ നേട്ടങ്ങൾ പറഞ്ഞ് വോട്ട് പിടിക്കുന്നതിന് പകരം വർഗിയ പ്രസംഗങ്ങളിലായി മോദിയുടെ ശ്രദ്ധ. മോദിയുടെ 75 വയസ് പ്രായവും തെരഞ്ഞെടുപ്പ് ചർച്ചയായി മാറി. മോദി മാറിയാൽ അമിത് ഷാ എത്തും എന്നുള്ള പ്രചരണം എൻ.ഡി. എയ്ക്ക് ദോഷമായി.
ഏഴുഘട്ടങ്ങളിലായുള്ള ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലുഘട്ടം പിന്നിടുമ്പോള്‍ 69.8 ശതമാനം സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായി. 543 സീറ്റുകളില്‍ 379 സീറ്റുകളിലെ വോട്ടെടുപ്പാണ് ഇതിനകം പൂർത്തിയായത്. അഞ്ചാംഘട്ടമായ തിങ്കളാഴ്ച 49 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാൻപോകുന്നത്.