തിരുവനന്തപുരം: ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിലെ ഒരു മാസത്തെ വൈദ്യുതി ചാർജ് മാത്രം 30.34 ലക്ഷം രൂപ. എപ്രിൽ മാസത്തെ സെക്രട്ടേറിയേറ്റിലെ വൈദ്യുിത ചാർജ് 30,34,816 രൂപയാണ്.

സെക്രട്ടേറിയേറ്റിലെ കെട്ടിടങ്ങൾക്ക് 5 കൺസ്യൂമർ നമ്പരുകളാണ് ഉള്ളത്. കെ.എസ്.ഇ.ബി പട്ടം ഓഫിസിൽ ലഭിച്ച ബില്ല് പ്രകാരം ഈ മാസം 15 ന് തുക അനുവദിച്ച് ഉത്തരവിറങ്ങി. എ.സിയുടെ അമിത ഉപയോഗം ആണ് വൈദ്യുത ചാർജ് ഉയർന്നതിന് കാരണം.

ഓരോ മാസവും ലക്ഷങ്ങൾ മുടക്കി മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കുമായി എ.സി വാങ്ങിച്ച് കൂട്ടുന്നതും പതിവാണ്. ഇങ്ങനെ പോയാൽ വൈദ്യുതി ചാർജ് അടക്കാൻ ഒരു വർഷം 3.64 കോടി രൂപ വേണ്ടി വരും. 3.30 കോടിയാണ് സെക്രട്ടേറിയേറ്റിൻ്റെ വൈദ്യുതി ചാർജ് അടക്കാൻ ഈ സാമ്പത്തിക വർഷം ബജറ്റ് വിഹിതമായി വകയിരുത്തിയിരിക്കുന്നത്. 2022- 23 ൽ 2.28 കോടിയും 2023- 24 ൽ 2.85 കോടിയും ആണ് സെക്രട്ടേറിയേറ്റ് കെട്ടിടങ്ങളുടെ വൈദ്യുത ചാർജ്.